Film News

'അദ്ദേഹത്തെ വെച്ച് ഒരു സിനിമ എന്റെ സ്വപ്നമായിരുന്നു, ആലോചിക്കാമെന്ന് മറുപടിയും തന്നിരുന്നു'; ഡോ.ബിജു

വിഖ്യാത ചലച്ചിത്രകാരന്‍ കിം കി ഡുക്കിന്റെ വിയോഗം ചലച്ചിത്രമേഖലയിലുണ്ടാക്കിയിരിക്കുന്നത് വലിയ നഷ്ടമെന്ന് സംവിധായകന്‍ ഡോ.ബിജു. വ്യക്തിപരമായി നല്ല അടുപ്പമുള്ള, തന്നെ ഏറെ സ്വാധീനിച്ചിട്ടുള്ള ചലച്ചിത്രകാരനായിരുന്നു അദ്ദേഹമെന്നും ഡോ.ബിജു ദ ക്യുവിനോട് പറഞ്ഞു.

ഡോ. ബിജുവിന്റെ വാക്കുകള്‍:

'ഫിലിം മേക്കിങില്‍ എന്നെ ഏറെ സ്വീധീനിച്ചിട്ടുള്ള സംവിധായകനാണ് കിം കി ഡുക്ക്. അദ്ദേഹത്തിന്റെ സ്വാധീനം എന്റെ സിനിമകളിലുണ്ട്. നിരവധി ചലച്ചിത്രമേളകളില്‍ ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നു. അങ്ങനെ ഒരുപാട് സമയം അദ്ദേഹവുമൊന്നിച്ച് ചെലവഴിക്കാന്‍ സാധിച്ചിട്ടുണ്ട്. നല്ലൊരു ബന്ധമാണ് അദ്ദേഹവുമായുണ്ടായിരുന്നത്.

കസാക്കിസ്ഥാനിലായാലും റഷ്യയിലായാലും ചലച്ചിത്രമേളകളിലാണ് ഞങ്ങള്‍ കണ്ടുമുട്ടിയിരുന്നത് എന്നതു കൊണ്ടു തന്നെ സൗഹൃദ സംഭാഷണകളില്‍ എപ്പോഴും സിനിമയായിരുന്നു വിഷയം. ഇടവേളകളില്‍ ഒന്നിച്ച് സിനിമകള്‍ കാണാറുണ്ടായിരുന്നു, യാത്രകള്‍ ചെയ്യാറുണ്ടായിരുന്നു.

കഴിഞ്ഞ ജൂണിലാണ് അദ്ദേഹവുമായി അവസാനം സംസാരിച്ചത്. അദ്ദേഹത്തെ വെച്ച് ഒരു സിനിമ ചെയ്യണം എന്ന് ആഗ്രഹമുണ്ടായിരുന്നു. അവസാനം സംസാരിച്ചപ്പോള്‍ ഇക്കാര്യം അദ്ദേഹത്തോട് സംസാരിക്കുകയും ചെയ്തിരുന്നു. റഷ്യയിലും ലാത്വിയയിലുമായി ഇപ്പോള്‍ രണ്ട് സിനിമകള്‍ ചെയ്യുന്നുണ്ട് അതിന് ശേഷം ആലോചിക്കാമെന്നായിരുന്നു അദ്ദേഹം മറുപടി പറഞ്ഞത്. അദ്ദേഹം ഉണ്ടായിരുന്നുവെങ്കില്‍ എന്തായാലും ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ക്ക് ശേഷം ആ സിനിമ നടക്കുമായിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അദ്ദേഹത്തിന്റെ വിയോഗം ചലച്ചിത്രമേഖലയില്‍ വലിയൊരു നഷ്ടം തന്നെയാണ് ഉണ്ടാക്കിയിരിക്കുന്നത്. കാരണം അദ്ദേഹത്തെ പോലെ അത്രയ്ക്ക് സ്വാധീനമുള്ള ഫിലിം മേക്കേര്‍സ് കുറവാണ്. ഫിലിം മേക്കിങ് സ്റ്റൈലുകൊണ്ടു തന്നെ പ്രേക്ഷകര്‍ക്കിടയില്‍ പ്രത്യേകിച്ച് പുതിയ തലമുറയ്ക്കിടയില്‍ സ്വാധീനമുണ്ടാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.'

BIG M's COMING FOR A BLAST; അധികം വൈകില്ല, 'പേട്രിയറ്റ്' മെയ് 1 ന്

THE MAN BEHIND THE ROAR OF KGF AND MARCO; 'കാട്ടാളന്' രവി ബസ്രൂറിന്‍റെ സംഗീതവും

'കണ്ടതും കേട്ടതുമല്ല, വരാനിരിക്കുന്നത്…'; പ്രതീക്ഷകൾ ഉയർത്തി റോജിൻ-ജയസൂര്യ ടീമിന്റെ 'കത്തനാർ' ട്രെയ്‌ലർ

മത്സരം കടുക്കും, എന്തു ഫലവും പ്രതീക്ഷിക്കാവുന്ന തെരഞ്ഞെടുപ്പ്; സം​ഗീത് കെ. അഭിമുഖം

നിവിൻ പോളി-ബി. ഉണ്ണികൃഷ്ണൻ ചിത്രം 'പ്രതിഛായ' തിയറ്ററുകളിൽ മുന്നേറുന്നു

SCROLL FOR NEXT