ഏറെ നിരൂപക പ്രശംസ നേടിയ അഭിലാഷ് ആർ നായർ സംവിധാനം നിർവഹിച്ച ഡോസ് ഒടിടി റീലിസിസിന് എത്തുന്നു. മെയ് മാസത്തിൽ തിയറ്ററുകളിൽ എത്തിയ ഡോസ് ഒരു മെഡിക്കൽ ത്രില്ലർ സിനിമയാണ്. ഒരു ആശുപത്രിയുടെ പശ്ചാത്തലത്തിൽ നടക്കുന്ന ക്രൈമും അതിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണങ്ങളും നിഗൂഢതകളുമാണ് ഡോസ് കൈകാര്യം ചെയ്യുന്നത്. ലോകമെമ്പാടുമുള്ള മെഡിക്കൽ ക്രൈമുകളിൽ നിന്നും കണ്ടെത്തിയ സംഭവങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് 'ഡോസ്' ഒരുക്കിയിട്ടുള്ളത്.
മേക്കിങ്ങിലും കണ്ടന്റിലും ഒരേപോലെ കൃത്യത പുലർത്തുന്ന പടം ഒരു മികച്ച ത്രില്ലർ എക്സ്പീരിയൻസ് നൽകുന്നുണ്ട്. മലയാളത്തിൽ അവിചാരിതമായി മാത്രം വരാറുള്ള മെഡിക്കൽ ത്രില്ലർ സിനിമകളുടെ ഗണത്തിൽ പെടുത്താവുന്ന സിനിമ ട്രീറ്റ്‌മെന്റിൽ വ്യത്യസ്തത പുലർത്തുന്നു. ക്ലൈമാക്സ് ട്വിസ്റ്റാണ് സിനിമയുടെ പ്രധാന ആകർഷണം. മിസ്ട്രിയും, ഇമോഷനും സസ്പെൻസും കൃത്യമായി സമം ചേർത്ത് സിനിമ അവതരിപ്പിക്കുന്നുണ്ട്.
അഭിനേതാക്കളുടെ പ്രകടനം മുതൽ കഥയിലെ അപ്രതീക്ഷിത ട്വിസ്റ്റുകളിൽ വരെ ഡീറ്റയിലിങ് കൊണ്ടുവരാൻ ഈ ചിത്രത്തിന് സാധിച്ചിട്ടുണ്ട്. ഒരു ശരാശരി പ്രേക്ഷകന്റെ വിചാരങ്ങൾക്ക് അപ്പുറം നിൽക്കുന്ന കഥാഗതി നൽകുന്ന ട്വിസ്റ്റുകളാണ് സിനിമയുടെ യു എസ് പി. ആമസോൺ പ്രൈം, മനോരമ മാക്സ്, സിംപ്ലി സൗത്ത്, എപി ഇന്റർനാഷണൽ സൗത്ത് സിനിമാസ്, ലയൺസ്‌ഗേറ്റ് പ്ലേ, ആഹാ എന്നീ ഒടിടി പ്ലാറ്റുഫോമുകളിൽ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ആണ് ചിത്രം സ്ട്രീം ചെയ്യുക.
എസിനിമാറ്റിക്ക് പിക്‌ചേഴ്‌സിൻ്റെ ബാനറിൽ വണ്ടർ മൂഡ്‌സ് പ്രൊഡക്ഷനോടൊപ്പം ചേർന്ന് ഷാന്റോ തോമസ് ആണ് ചിത്രം നിർമിക്കുന്നത്. സിജു വിൽസൺ, ദൃശ്യ രഘുനാഥ്, ജഗദിഷ് , അശ്വിൻ കുമാർ തുടങ്ങിയരാണ് ചിത്രത്തിലെ അഭിനേതാക്കൾ. അങ്കിത് ത്രിവേദിയാണ് ഡോസിൻറെ കോ പ്രൊഡ്യൂസർ. മസ്ക്കറ്റ് മൂവി മേക്കേഴ്സ്, സിനിമ നെറ്റ്ർവർക്ക്, വിൽസൺ പിക്ചേഴ്സ്, കുര്യൻ സി മാത്യു എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.
മ്യൂസിക് - ഗോപി സുന്ദർ, ഛായാഗ്രഹണം - വിഷ്ണുപ്രസാദ്, എഡിറ്റിംഗ് - ശ്യാം ശശിധരൻ, ലിറിക്‌സ് - റഫീഖ് അഹമ്മദ്, നിതിൻ കെ ചെറിയാൻ, പ്രൊഡക്ഷൻ ഡിസൈൻ- അപ്പുമാരായി, ഡി ഐ - ലിജു പ്രഭാകർ, മേക്കപ്പ് - പ്രണവ് വാസൻ, കോസ്റ്റ്യും ഡിസൈൻ - സുൽത്താനാ റസാഖ്, ഓഡിയോഗ്രഫി- ജിജു ടി ബ്രൂസ്, പ്രൊജക്റ്റ് ഡിസൈൻ - മനോജ് കുമാർ പറപ്പിള്ളിൽ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - അജയ് ചന്ദ്രിക, പ്രശാന്ത് ഈഴവൻ, തൻവിൻ നാസീർ, അസ്സോസ്സിയേറ്റ് ഡയറക്ടർ - ഗോകുൽ സുനിൽ കുമാർ, പ്രൊജക്റ്റ് കോഓർഡിനേറ്റർ - ഭാഗ്യരാജ് പെഴുംപാറ, കാസ്റ്റിംഗ് - സൂപ്പർ ഷിബു, പ്രൊഡക്ഷൻ കൺട്രോളർ - പ്രസാദ് നമ്പ്യൻകാവ്, ത്രിൽസ് - ഫീനിക്സ് പ്രഭു, ആർട്ട് ഡയറക്ടർ - ആൽവിൻ ജോസഫ്, സ്റ്റിൽസ് നൗഷാദ് നാഷ്.