Film News

ഡോസ് ഇനി ഗൾഫ് രാജ്യങ്ങളിലേക്ക്; ജിസിസി റിലിസിന് എത്തി

കേരളത്തിലെ തീയറ്ററുകളിൽ പ്രേക്ഷക പ്രീതി നേടി മുന്നേറുന്ന അഭിലാഷ് ആർ നായർ സംവിധാനം നിർവഹിച്ച ഡോസ് ജി സി സി രാജ്യങ്ങളിൽ ഇന്ന് റിലീസ് ചെയ്തു. മെയ്‌ 22 ന് കേരളത്തിലെ തീയേറ്ററുകളിൽ എത്തിയ ഡോസ് ഒരു മെഡിക്കൽ ത്രില്ലർ സിനിമയാണ്.ഒരു ആശുപത്രിയുടെ പശ്ചാത്തലത്തിൽ നടക്കുന്ന ക്രൈമും അതിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണങ്ങളും നിഗൂഢതകളുമാണ് ഡോസ് കൈകാര്യം ചെയ്യുന്നത്. ലോകമെമ്പാടുമുള്ള മെഡിക്കൽ ക്രൈമുകളിൽ നിന്നും കണ്ടെത്തിയ സംഭവങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് 'ഡോസ്' ഒരുക്കിയിട്ടുള്ളത്.

എസിനിമാറ്റിക്ക് പിക്‌ചേഴ്‌സിൻ്റെ ബാനറിൽ വണ്ടർ മൂഡ്‌സ് പ്രൊഡക്ഷനോടൊപ്പം ചേർന്ന് ഷാന്റോ തോമസ് ആണ് ചിത്രം നിർമിക്കുന്നത്. സിജു വിൽസൺ, ദൃശ്യ രഘുനാഥ്, ജഗദിഷ് , അശ്വിൻ കുമാർ തുടങ്ങിയരാണ് ചിത്രത്തിലെ അഭിനേതാക്കൾ. അങ്കിത് ത്രിവേദിയാണ് ഡോസിൻറെ കോ പ്രൊഡ്യൂസർ. മസ്ക്കറ്റ് മൂവി മേക്കേഴ്സ്, സിനിമ നെറ്റ്ർവർക്ക്, വിൽസൺ പിക്ചേഴ്സ്, കുര്യൻ സി മാത്യു എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.

ചിരിച്ച് മറിയാം, പേടിച്ചിരിക്കാം!! ഹൊറർ കോമഡി ചിത്രം 'മഹാരാജ ഹോസ്റ്റൽ' കിടിലൻ ട്രെയ്‌ലർ

ഫഹദ് ഫാസിലിന്റെ ഫാന്റസി എന്റർടെയ്നർ ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ ടീസർ പുറത്തിറങ്ങി; ചിത്രം സെപ്റ്റംബർ 11ന്

'വരവ്' അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചു; ഷാജി കൈലാസ്-ജോജു ജോര്‍ജ് ചിത്രം ജൂലൈ 16ന് തിയറ്റുകളില്‍

മരണങ്ങളില്‍ വ്യൂഫൈന്‍ഡറിലൂടെ കരയാനേ കഴിയൂ; രാജേഷ് തകഴി അഭിമുഖം

സിദ് ശ്രീറാമിന്റെയും സെബാ ടോമിയുടെയും ശബ്ദം; അവറാച്ചൻ ആൻഡ് സൺസിലെ മനോഹരമായ ആദ്യ ഗാനം

SCROLL FOR NEXT