Film News

ഷാരൂഖിന്റെ 'ഡോണ്‍ ത്രീ' വരും : ഫര്‍ഹാന്‍ അക്തര്‍ തിരക്കഥ എഴുതിക്കൊണ്ടിരിക്കുകയാണെന്ന് നിര്‍മാതാവ്

ഷാരുഖ് ഖാനെ നായകനാക്കി ഫര്‍ഹാന്‍ അക്തര്‍ സംവിധാനം ചെയ്യുന്ന ചിത്രം 'ഡോണ്‍ ത്രീ'യുടെ തിരക്കഥ ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് നിര്‍മാതാവ് റിതേഷ് സിദ്ധ്വാനി. എന്റെ പാര്‍ട്ണര്‍ ആയ ഫര്‍ഹാന്‍ അക്തര്‍ തിരക്കഥ പൂര്‍ത്തിയാക്കുന്ന തിരക്കിലാണ്. അദ്ദേഹം തിരക്കഥ എഴുതിക്കഴിയുന്നതുവരെ ഞങ്ങള്‍ക്കൊന്നും ചെയ്യാനാവില്ല. ഞങ്ങളെല്ലാവരും ഡോണ്‍ ആയി ഷാരൂഖ് ഖാന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണെന്നും റിതേഷ് സിദ്ധ്വാനി പറഞ്ഞു. ന്യൂസ് ഏജന്‍സി ആയ പി റ്റി ഐ ക്ക് നല്‍കിയ അഭിമുഖത്തിലാണ് നിര്‍മാതാവ് റിതേഷ് സിദ്ധ്വാനി പറഞ്ഞത്.

2006 ലാണ് ഡോണിന്റെ ഒന്നാം ഭാഗം റിലീസ് ആയത്. 1987ല്‍ അഭിതാഭ് ബച്ചന്‍ അഭിനയിച്ച 'ഡോണ്‍' എന്ന ചിത്രത്തിന്റെ പുതിയ പതിപ്പായിരുന്നു ഫര്‍ഹാന്‍ അക്തര്‍ സംവിധാനം ചെയ്ത 'ഡോണ്‍ ദി ചെയ്‌സ് ബിഗിന്‍സ്'. ചിത്രം ബോക്സ് ഓഫീസില്‍ വലിയ വിജയമായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി 2011 ലാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം റിലീസ് ചെയ്തത്. ഓം പുരി, പ്രിയങ്ക ചോപ്ര, ബൊമന്‍ ഇറാനി, ലാറ ദത്ത, കുനാല്‍ കപൂര്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രം എക്സല്‍ എന്റര്‍ടൈന്‍മെന്റ്സിന്റെ കീഴില്‍ ഫര്‍ഹാന്‍ അക്തര്‍, റിതേഷ് സിദ്ധ്വാനി എന്നിവര്‍ ചേര്‍ന്നാണ് രണ്ടു ഭാഗങ്ങളും നിര്‍മിച്ചത്.

ആറ്റ്‌ലീ സംവിധാനം ചെയ്യുന്ന 'ജവാന്‍' ആണ് ഷാരൂഖാന്റെതായി അടുത്തതായി പുറത്തിറങ്ങുന്ന ചിത്രം. സെപ്തംമ്പര്‍ ഏഴിന് തിയേറ്ററുകളിലെത്തുന്ന ചിത്രം ഹിന്ദിക്കൊപ്പം തമിഴ്, തെലുങ്ക് ഭാഷകളിലും റിലീസ് ചെയ്യും. ഷാരൂഖാനോടൊപ്പം വിജയ് സേതുപതി, നയന്‍താര എന്നിവരും മുഖ്യ വേഷത്തിലെത്തുന്ന ജവാനില്‍ ബോളിവുഡില്‍ നിന്നും ടോളിവുഡില്‍നിന്നും ഉള്ള മറ്റു സൂപ്പര്‍സ്റ്റാറുകളുടെ സാന്നിധ്യവും ഉണ്ടാവുമെന്ന സൂചനകളും ഉണ്ട്.

'കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നത് കണ്ടാണ് പലസ്തീൻ വിഷയത്തിൽ പ്രതികരിച്ചത്, അപ്പോഴും എന്റെ മതമാണ് പലരും കാണുന്നത്'; ഷെയ്ൻ നിഗം

ബോക്സ് ഓഫീസിൽ കൊടുങ്കാറ്റിന് തുടക്കമായി; കാന്താര ചാപ്റ്റർ 1 ആദ്യദിനം നേടിയത് 60 കോടി

NSS ക്യാമ്പിൻ്റെ പശ്ചാത്തലത്തിൽ പ്രേംപാറ്റ; ലിജീഷ് കുമാറിന്റെ തിരക്കഥയിൽ ആമിർ പള്ളിക്കലിന്റെ മൂന്നാമത്തെ ചിത്രം

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

SCROLL FOR NEXT