Film News

തുടക്കത്തിൽ ലോക ഒരു ചെറിയ സമാന്തര സിനിമയായിരുന്നു, ആ സീൻ കഴിഞ്ഞപ്പോഴാണ് അത് വലുതായത്: ഡൊമിനിക് അരുൺ

ലോക തുടക്കത്തിൽ ഒരു സമാന്തര സിനിമ പോലുള്ള ചെറിയ ചിത്രമായാണ് ചെയ്യാൻ തീരുമാനിച്ചതെന്ന് സംവിധായകൻ ഡൊമിനിക് അരുൺ. പക്ഷെ, എഴുതി വന്നപ്പോൾ സിനിമ വലുതായി. പിന്നീട് ഛായാ​ഗ്രാഹകൻ നിമിഷ് രവി കൂടെ വന്നതോടെയാണ് സിനിമയിലെ സാധ്യതകൾ കുറച്ചുകൂടി മനസിലാക്കിയതും ഇതൊരു വലിയ യൂണിവേഴ്സ് ആകുന്നതും എന്ന് ഡൊമിനിക് അരുൺ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

ഡൊമിനിക് അരുണിന്റെ വാക്കുകൾ

തുടക്കത്തിൽ ലോക വളരെ ചെറിയ ഒരു സിനിമയായി ചെയ്യാം എന്നായിരുന്നു പ്ലാൻ. ഒന്നും ചെയ്യാതിരിക്കുന്നതിനേക്കാൾ നല്ലതാണല്ലോ എന്തെങ്കിലും ചെയ്യുന്നത്, അതുകൊണ്ട് ഒരു ഇന്റി പ്രോജക്ട് ചെയ്യാം എന്ന രീതിയിലാണ് ആലോചനകൾ തുടങ്ങിയത്. പിന്നെ ഇത് ഡവലപ്പ് ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത്, ഇന്റർവെല്ലിലെ ക്യാരക്ടർ റിവീലും അതിന് അനിയോജ്യമായ നാടോടി കഥയും കൂടി കിട്ടിയപ്പോൾ ഒരു എഴുത്തുകാരൻ എന്ന നിലയിൽ എനിക്ക് വലിയൊരു ഹൈ കിട്ടി.

ഛായാ​ഗ്രാഹകൻ നിമിഷ് രവിയോട് ഇക്കാര്യങ്ങൾ പറയുമ്പോഴാണ് ചെറിയ സിനിമയായി ഇത് ചെയ്യാൻ സാധിക്കില്ല എന്ന് പറയുന്നത്. അപ്പോഴാണ്, ഈ ക്യാരക്ടറിനെ നിലനിർത്തിക്കൊണ്ട് ഇതുപോലുള്ള കഥാപാത്രങ്ങളെ ഉൾക്കൊള്ളിച്ച് ഒരു യൂണിവേഴ്സ് ബിൽഡ് ചെയ്യാൻ സാധിക്കും എന്ന പോസിബിലിറ്റി തുറന്നത്. യൂണിവേഴ്സ് സംഭവിക്കണമെങ്കിൽ ഈ ഒരു സിനിമ നന്നായി പെർഫോം ചെയ്യണം. അതുകൊണ്ട്, പോസിബിലിറ്റികൾ എല്ലാം വച്ചുകൊണ്ട് ചന്ദ്രയെ ഒരു സ്റ്റാൻഡ് എലോൺ സിനിമയായിത്തന്നെ പിച്ച് ചെയ്യാം എന്നൊരു തീരുമാനത്തിലേക്ക് ഞങ്ങൾ എത്തി. സ്ക്രിപ്റ്റിങ്ങിന്റെ തുടക്കം മുതൽ നിമിഷ് രവിയുടെ ഇൻപുട്ടുകൾ സിനിമയെ വളർത്തിയിരുന്നു. ഞാനൊരു വിഷ്വൽ റൈറ്ററാണ്. എഴുതുമ്പോൾ തന്നെ റെഫറൻസുകൾ എടുത്തുവച്ചാണ് സീൻ ബിൽഡ് ചെയ്യാറ്. എന്റെ വിഷ്വൽ സെൻസിനേക്കാൾ മുകളിൽ നിൽക്കുന്ന വിഷ്വലുകൾ നിമിഷ് എനിക്ക് തരും. അങ്ങനെയാണ് ലോക സംഭവിക്കുന്നത്.

തൊഴില്‍ വിപ്ലവം എന്ന മിഥ്യ: ഗിഗ് സമ്പദ് വ്യവസ്ഥയുടെ ചൂഷണവും ചരിത്രപരമായ അവകാശ നിഷേധവും

മുഖ്യമന്ത്രി പദവി, മൂന്നുപേരും അർഹരാണ് | Hibi Eden Interview

ആദ്യ ബലാല്‍സംഗ കേസില്‍ അറസ്റ്റ് തടഞ്ഞു, രണ്ടാമത്തേതില്‍ ഇല്ല; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജികളില്‍ നടന്നത്‌

പ്രവാസികള്‍ വിദേശത്തെ സ്വത്ത് ഇന്ത്യയില്‍ വെളിപ്പെടുത്തണോ? ഇന്‍കം ടാക്‌സ് വകുപ്പ് നിര്‍ദേശത്തിന്റെ യാഥാര്‍ത്ഥ്യമെന്ത്?

'മരുന്നു കമ്പനികൾക്കുള്ളിൽ നടക്കുന്നതെന്ത്'; ആകാംക്ഷ നിറച്ച് നിവിൻ പോളിയുടെ 'ഫാർമ' ട്രെയ്‌ലർ

SCROLL FOR NEXT