Film News

25 ദിവസം കൊണ്ട് 100 കോടി, സൂപ്പര്‍താരമായി ഇരിപ്പുറപ്പിച്ച് ശിവകാര്‍ത്തികേയന്‍

ശിവകാര്‍ത്തികേയന്‍ കേന്ദ്ര കഥാപാത്രമായ ഡോക്ടര്‍ 25 ദിവസം കൊണ്ട് നൂറ് കോടി കളക്ക്ഷന്‍ നേടി. കൊവിഡ് രണ്ടാം തരംഗത്തിന് ശേഷം തിയേറ്ററില്‍ ആദ്യമായി റിലീസ് ചെയ്ത തമിഴ്ചിത്രമായിരുന്നു ഡോക്ടര്‍. റിലീസ് ദിവസം തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും ലഭിച്ചിരുന്നത്. കേരളത്തിലെ തിയേറ്ററുകളിലും ചിത്രം മികച്ച പ്രതികരണങ്ങളോടെ പ്രദര്‍ശനം തുടരുകയാണ്.

തിയേറ്റര്‍ റിലീസിന് പിന്നാലെ ചിത്രം നെറ്റ്ഫ്‌ലിക്‌സിലും സണ്‍ ടിവിയിലും പ്രീമിയര്‍ ചെയ്യും. ദീപാവലിയോട് അനുബന്ധിച്ച് നവംബര്‍ നാലിനാണ് ചിത്രം നെറ്റ്ഫ്‌ലിക്‌സിലും സണ്‍ ടിവിയിലും പ്രദര്‍ശനത്തിന് എത്തുന്നത്. നെല്‍സണ്‍ ദിലീപ്കുമാറാണ് ചിത്രത്തിന്റെ സംവിധായകന്‍.

ശിവകാര്‍ത്തികേയന്‍ ചിത്രത്തില്‍ ഒരു ഡോക്ടറിന്റെ വേഷമാണ് അവതരിപ്പിച്ചിരിക്കുന്നത്. കെജെആര്‍ സ്റ്റുഡിയോസും എസ് കെ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അനിരുദ്ധ് രവിചന്ദരാണ് ഡോക്ടറിന്റെ സംഗീത സംവിധാനം. ചിത്രത്തില്‍ പ്രിയങ്ക അരുള്‍ മോഹന്‍, വിനയ്, അര്‍ച്ചന, യോഗി ബാബു, റെഡിന്‍ കിങ്ങ്സ്ലി എന്നിവരും പ്രധാന കഥാപാത്രങ്ങളായിരുന്നു.

ഗായകനായി അജു വർഗീസ്; ഗുരുവായൂർ അമ്പലനടയിലെ ഗാനം കെ ഫോർ കൃഷ്ണ ലിറിക് വീഡിയോ

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരാം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

റ്റിസി മറിയം തോമസ് കാണുന്ന ‘മലയാളിയുടെ മനോലോകം’

മിനിമൽ സൊസൈറ്റിയുടെ ചലച്ചിത്രമേള മെയ് 10 മുതൽ കോഴിക്കോട്, പതിനെട്ട് പുതിയ മലയാള സിനിമകൾ പ്രദർശിപ്പിക്കും

SCROLL FOR NEXT