Film News

നടി ദിവ്യ ഗോപിനാഥും സംവിധായകന്‍ ജുബിത്ത് നമ്രാടത്തും വിവാഹിതരായി

നടി ദിവ്യ ഗോപിനാഥും സംവിധായകന്‍ ജുബിത്ത് നമ്രാടത്തും വിവാഹിതരായി. ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം നടന്നത്. ഇരുവരും വിവാഹ ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു. സിനിമയിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. തുടര്‍ന്ന് വര്‍ഷങ്ങളായി സുഹൃത്തുക്കളായിരുന്നു.

'ഡെമോക്രസി ട്രാവല്‍സ് എന്ന ബസ് യാത്രയില്‍ വച്ച് ആദ്യമായി കണ്ടു പരിചയപ്പെട്ടു, അടുത്തു, സുഹൃത്തുക്കളായി. ഒരുമിച്ച് പ്രവര്‍ത്തിച്ചും സ്‌നേഹിച്ചും തര്‍ക്കിച്ചും വഴക്കിട്ടും കൂടിയും യാത്ര തുടര്‍ന്നുകൊണ്ടേയിരിക്കുന്നു' എന്നാണ് ദിവ്യ വിവാഹ ചിത്രം പങ്കുവെച്ച് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടത്തിലൂടെയാണ് ദിവ്യ സിനിമയിലേക്ക് എത്തുന്നത്. അതിന് മുമ്പ് നാടകങ്ങളില്‍ സജീവമായിരുന്നു. പിന്നീട് അയാള്‍ ശശി, ഇരട്ടജീവിതം, വൈറസ്, ആഭാസം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. ജുബിത്തായിരുന്നു ആഭാസത്തിന്റെ സംവിധായകന്‍.

ഏറ്റവും മികച്ച ഗോൾഡ് ഇൻവെസ്റ്റ്മെൻ്റ് ആപ്പ് പുരസ്കാരം ഓ ഗോൾഡിന്

'അതേയ്, ഈ ജാതി മാറിയാ കുഴപ്പുണ്ടോ?' ചിരിപ്പിച്ച് 'അതിഭീകര കാമുകന്‍' ട്രെയിലര്‍, ചിത്രം നവംബര്‍ 14ന് തിയറ്ററുകളില്‍

അതേയ്, ഈ ജാതി മാറിയാ കുഴപ്പുണ്ടോ...രസികൻ ട്രെയിലറുമായി 'അതിഭീകര കാമുകൻ' ട്രെയിലർ, നവംബർ 14ന്

ആന്റണി വര്‍ഗീസും കീര്‍ത്തി സുരേഷും ഒന്നിക്കുന്നു; പുതിയ ചിത്രത്തിന്റെ പ്രൊജക്ട് സൈനിംഗ് വീഡിയോ പുറത്ത്

വിദേശത്തു നിന്ന് എത്ര സ്വര്‍ണ്ണം കൊണ്ടുവരാനാകും? THE MONEY MAZE

SCROLL FOR NEXT