Film News

'എന്റെ പേജില്‍ വന്ന് സോംബി എന്നൊക്കെ എഴുതാന്‍ നാണമില്ലേ'; മോണ്‍സ്റ്ററിനെ കളിയാക്കുന്ന കമന്റിന് മറുപടിയുമായി വൈശാഖ്

മോഹന്‍ലാല്‍ നായകനായ മോണ്‍സ്റ്റര്‍ സിനിമയെ കളിയാക്കുന്ന തരത്തിലുള്ള കമന്റിന് മറുപടി നല്‍കി സംവിധായകന്‍ വൈശാഖ്. ചിത്രത്തിനെ സോംബി എന്ന് വിളിച്ചുകൊണ്ടായിരുന്നു കമന്റ്. അതിന് 'എന്റെ പേജില്‍ വന്ന് സോംബി എന്നൊക്കെ എഴുതാന്‍ നാണമില്ലേ' എന്നാണ് വൈശാഖ് മറുപടി കൊടുത്തത്. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് വൈശാഖ് ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്ററിന് താഴെയാണ് കമന്റ് വന്നത്.

കമന്റ്:

സോംബി വരുന്നു, സോംബി വരുന്നു...

കേരളത്തില്‍ തിയേറ്ററുകളില്‍ 21ന് സോംബി ഇറങ്ങുന്നു. സിംഗ് സിംഗ് ലക്കി സിംഗ്. വെറും 8 കോടി ബജറ്റില്‍ സോംബി എത്തുന്നു.

വൈശാഖിന്റെ മറുപടി:

എന്റെ പേജില്‍ വന്ന് സോംബി എന്നൊക്കെ എഴുതാന്‍ ഒരു നാണവും തോന്നുന്നില്ലേ സുഹൃത്തേ. ഇത് സോംബി പടം ഒന്നും അല്ലെന്നും ഒരു സാധാരണ ത്രില്ലര്‍ ആണെന്നും ഞാന്‍ ഇതിന് മുമ്പ് പല തവണ പരഞ്ഞതാണ്. പിന്നെ നിങ്ങള്‍ എത്ര ഓവര്‍ ഹൈപ്പ് കൊടുത്ത് നശിപ്പിക്കാന്‍ ശ്രമിച്ചാലും ഈ സിനിമ നല്ലതാണെങ്കില്‍ അത് ജനങ്ങള്‍ക്ക് ഇഷ്ടപ്പെട്ടാല്‍ പിന്നെ അത് വിജയിക്കുക തന്നെ ചെയ്യും.

പുലിമുരുകന് ശേഷം വൈശാഖ്-ഉദയകൃഷ്ണ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രമാണ് മോണ്‍സ്റ്റര്‍. ഒക്ടോബര്‍ 21നാണ് ചിത്രം തിയേറ്ററിലെത്തുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം.

ചിത്രത്തില്‍ മോഹന്‍ലാലിന് പുറമെ സിദ്ദിഖ്, മഞ്ജു ലക്ഷ്മി, ഹണി റോസ്, സുദേവ് നായര്‍, ഗണേഷ് കുമാര്‍, ലെന എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്. സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ദീപക് ദേവ് സംഗീതവും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT