Film News

അനുപമ ചോപ്ര ശൂര്‍പ്പണഖ,വിധു വിനോദ് ചോപ്രയെന്നത് മാത്രം യോഗ്യത', സ്തീവിരുദ്ധ പരാമര്‍ശവുമായി വിവേക് അഗ്‌നിഹോത്രി

സിനിമ നിരൂപക അനുപമ ചോപ്രയ്‌ക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി സംവിധായകന്‍ വിവേക് രഞ്ജന്‍ അഗ്‌നിഹോത്രി. തന്റെ പുതിയ ചിത്രമായ ദി കാശ്മീര്‍ ഫയല്‍സി'നെ സിനിമാ വെബ് സൈറ്റായ ഫിലിം കമ്പാനിയനും എഡിറ്ററും നിരൂപകയുമായ അനുപമ ചോപ്രയും തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് വിവേക് അഗ്‌നിഹോത്രി. അനുപമ ബോളിവുഡിന്റെ ശൂര്‍പ്പണഖയാണെന്നും വിവേക് അഗ്‌നിഹോത്രി ട്വീറ്റ് ചെയ്തു.

വിവേക് അഗ്‌നിഹോത്രിയുടെ ട്വീറ്റ്

പ്രിയപ്പെട്ട അനുപമ ചോപ്ര, ബോളിവുഡിന്റെ ശൂര്‍പ്പണഖ. നിങ്ങള്‍ക്ക് ചങ്കൂറ്റമുണ്ടെങ്കില്‍ പരസ്യമായി ദ കാശ്മീര്‍ ഫ്ളൈസിനെ തകര്‍ക്കൂ. പിറകില്‍ നിന്നുകൊണ്ട് കളിക്കുന്ന നിലവാരമില്ലാത്ത പ്രവൃത്തി അവസാനിപ്പിക്കുക. കാശ്മീര്‍ പണ്ഡിറ്റായിരുന്നിട്ട് കൂടി കാശ്മീരി പണ്ഡിറ്റുകളെ പിറകില്‍ നിന്ന് കുത്തിയ നിര്‍മാതാവ് വിധു വിനോദ് ചോപ്രയുടെ ഭാര്യയാണെന്നുള്ള യോഗ്യത മാത്രമാണ് നിങ്ങള്‍ക്കുള്ളത്

താനും കുടുംബവും ദി കാശ്മീര്‍ ഫയല്‍സ് ട്രെയ്ലര്‍ പുറത്ത് വന്നതിന് പിന്നാലെ ഭീഷണി നേരിടുകയാണെന്നും വിവേക് അഗ്‌നിഹോത്രി പറയുന്നു. മിഥുന്‍ ചക്രവര്‍ത്തി, അനുപം ഖേര്‍ എന്നിവരാണ് ദ കശ്മീല്‍ ഫയല്‍സിലെ പ്രധാന കഥാപാത്രങ്ങള്‍. 2022 മാര്‍ച്ച് 11നാണ് റിലീസ്.

താഷ്‌കന്റ് ഫയല്‍സിന് പിന്നാലെ വിവേക് അ്ഗനിഹോത്രി പ്രഖ്യാപിച്ച ചിത്രം കൂടിയാണ് കാശ്മീര്‍ ഫയല്‍സ്. കര്‍ഷക സമരത്തില്‍ നടത്തിയ പ്രസംഗത്തെ തുടര്‍ന്ന് നടന്‍ യോഗ് രാജ് സിംഗിനെ അഗ്‌നിഹോത്രി സിനിമയില്‍ നിന്ന് മാറ്റിയിരുന്നു. കാശ്മീരി പണ്ഡിറ്റുകളുടെ പലായനമാണ് സിനിമയുടെ ഇതിവൃത്തം.

സംഘപരിവാര്‍ സഹയാത്രികനായ വിവേക് അഗ്‌നിഹോത്രി തന്റെ പുതിയ സിനിമക്കെതിരെ നിരവധി ഭീഷണികളും കാമ്പയിനും നടക്കുന്നതായും ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അനുപമ ചോപ്രക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശം.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT