Film News

മോഹന്‍ലാല്‍ നായകനായ ചിത്രം 2020 അവസാനമെന്ന് വിനയന്‍

THE CUE

മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന സിനിമ 2020 അവസാനമെന്ന സൂചന നല്‍കി സംവിധായകന്‍ വിനയന്‍. ആകാശഗംഗ സെക്കന്‍ഡിനെക്കുറിച്ചുള്ള കുറിപ്പിലാണ് വരാനിരിക്കുന്ന പ്രൊജക്ടുകളെക്കുറിച്ച് വിനയന്‍ വിശദീകരിക്കുന്നത്. ചരിത്ര പശ്ചാത്തലമുള്ള നങ്ങേലി, ജയസൂര്യ നായകനാകുന്ന സിനിമ എന്നിവയും പ്ലാനിംഗിലുള്ള പ്രൊജക്ടുകളാണെന്ന് വിനയന്‍.

ത്രീ ഡി ചിത്രം ബറോസ് സംവിധാനത്തിലേക്ക് കടക്കുന്നതിനാലാണ് മോഹന്‍ലാല്‍ നായകനാകുന്ന തന്റെ സിനിമ അടുത്ത വര്‍ഷം അവസാനത്തേക്ക് മാറുന്നതെന്നും വിനയന്‍ പറയുന്നു. ചലച്ചിത്ര സംഘടനകളുടെ വിലക്കുകള്‍ അവസാനിച്ച ശേഷം വിനയന്‍ സംവിധാനം ചെയ്യുന്ന സൂപ്പര്‍താര ചിത്രവുമാണ് മോഹന്‍ലാലിനൊപ്പമുള്ളത്.

നവംബര്‍ ഒന്നിന് റിലീസ് ചെയ്യുന്ന 'ആകാശഗംഗ 2' അറ്റ്‌മോസ് സൗണ്ട് മിക്‌സിങ്ങിന്റെയും ഗ്രാഫിക്‌സിന്റെയും ജോലികള്‍ അവസാനഘട്ടത്തിലാണെന്നും വിനയന്‍. വിഷ്ണു വിനയ്, രമ്യാ കൃഷ്ണന്‍, ശ്രീനാഥ് ഭാസി, വീണാ നായര്‍ എന്നിവരാണ് ഈ ഹൊറര്‍ ത്രില്ലറില്‍ പ്രധാന കഥാപാത്രങ്ങള്‍.

വിനയന്‍ പറഞ്ഞത്

"ആകാശഗംഗ 2" നവംബർ ഒന്നിന് റിലീസിന് ഒരുങ്ങുകയാണ്.. അറ്റ്മോസ് സൗണ്ട് മിക്സിങ്ങിൻെറയും ഗ്രാഫിക്സിൻെറയും ജോലികൾ അവസാനഘട്ടത്തിലാണ്..സിനിമാരംഗത്ത് പത്തുവർഷം നീണ്ടു നിന്ന നീചമായ വിലക്കു കാലത്തിനു ശേഷം സ്വയം പോരാടി തിരിച്ചു വന്നപ്പോഴും രാജാമണി എന്ന ഒരു പുതുമുഖ നടനെ ചാലക്കുടിക്കാരൻ ചങ്ങാതിയിലൂടെ അവതരിപ്പിച്ച് വിജയം നേടാനായത് സത്യസന്ധതക്കും നിലപാടുകൾക്കും ലഭിച്ച അംഗീകാരം കൂടിയായി ഞാൻ കാണുന്നു... ജയസൂര്യയെ നായകനാക്കി ഒരു ചിത്രവും മോഹൻലാൽ നായകനായ ഒരു സിനിമയും "നങ്ങേലി"യും ആണ് പ്ലാനിംഗിലുള്ള പ്രോജക്ടുകൾ. ഇതിനിടയിൽ 3d ചിത്രത്തിൻെറ സംവിധാനം കൂടി ശ്രീ മോഹൻലാലിനു നിർവ്വഹിക്കാനുള്ളതുകൊണ്ടു തന്നെ ആ സംരംഭം അടുത്തവർഷം അവസാനമേ നടക്കാൻ ഇടയുള്ളു എന്നാണു തോന്നുന്നത്. ഏതായാലും സിനിമയോടുള്ള എൻെറ വൈകാരികമായ ബന്ധവും അതുതരുന്ന സന്തോഷവും പഴയതിലും ഊർജ്ജ്സ്വലമായി ഇന്നും നിലനിൽക്കുന്നു എന്നതാണു സത്യം.. അതുകൊണ്ടുതന്നെ തികച്ചും പുതുമയാർന്ന ചില സബ്ജക്ടുകൾക്കായി ഞാൻ ശ്രമിക്കുന്നുണ്ട്.. കേരളപ്പിറവി ദിവസം റിലീസു ചെയ്യുന്ന "ആകാശഗംഗ2" വിലും നിരവധി പ്രമുഖ നടൻമാരോടൊപ്പം പുതുമുഖങ്ങളെയും പരീക്ഷിക്കുന്നുണ്ട്.. ചിത്രത്തിൻെറ ആദ്യഭാഗം പോലെ തന്നെ ഈ രണ്ടാം ഭാഗവും പ്രേക്ഷകർക്ക് രസകരവും ഉദ്വേഗ ജനകവും ആയിരിക്കും എന്നു പ്രതീക്ഷിക്കുന്നു..
നല്ലൊരു എൻറർടൈനർ നിങ്ങൾക്കായി കാഴ്ചവയ്കാൻ
ശ്രമിക്കുന്നു എന്നതിനപ്പുറം വിനയനെന്ന ചലച്ചിത്രകാരന്
എല്ലാ വിഷമഘട്ടങ്ങളിലും കേരളജനത തന്ന സ്നേഹത്തിനും പിന്തുണയ്കും ഒരായിരം നന്ദി പ്രകാശിപ്പിക്കുന്നു..

'നായാട്ടിന് ശേഷം വീണ്ടുമൊന്നിച്ച് കുഞ്ചാക്കോ ബോബനും ഷാഹി കബീറും' ; ജിത്തു അഷറഫ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

'സൂപ്പർസ്റ്റാർ ഡേവിഡ് പടിക്കലായി ടൊവിനോ തോമസ്' ; നടികർ മെയ് 3 ന് തിയറ്ററുകളിൽ

നിവിൻ പോളി ചിത്രം 'മലയാളി ഫ്രം ഇന്ത്യ' മെയ് 1 മുതൽ തിയറ്ററുകളിൽ

ലുലുവിൽ ചക്ക ഉത്സവം

യുഎഇ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ സി.പി റിസ്‌വാന്‍റെ നേതൃത്വത്തില്‍ സെറ്റ് ഗോ ക്രിക്കറ്റ് അക്കാദമി ദുബായില്‍ ആരംഭിച്ചു

SCROLL FOR NEXT