Film News

വി എ ശ്രീകുമാറിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു; അന്വേഷണത്തോട് സഹകരിക്കുമെന്ന് സംവിധായകന്‍

THE CUE

നടി മഞ്ജുവാര്യരുടെ പരാതിയില്‍ സംവിധായകന്‍ വി എ ശ്രീകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു. തൃശൂര്‍ പൊലീസ് ക്ലബ്ബില്‍ മൂന്ന് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. രണ്ട് പേരുടെ ജാമ്യത്തില്‍ സംവിധായകനെ വിട്ടയക്കുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍ എസിപി ശ്രീനിവാസന്റെ നേതൃത്വത്തിലായിരുന്നു നടപടികള്‍. അന്വേഷണവുമായി നൂറ് ശതമാനം സഹകരിക്കുമെന്ന് ശ്രീകുമാര്‍ പ്രതികരിച്ചു.

സ്ത്രീത്വത്തെ അപമാനിച്ചതിനും ഭീഷണിപ്പെടുത്തിയതിനും സ്ത്രീയുടെ അന്തസ്സിന് ഹാനി വരുത്തിയതിനുമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് ശ്രീകുമാറിനെതിരെ കേസെടുത്തിരിക്കുന്നത്.  

നേരത്തേ ശ്രീകുമാറിന്റെ പാലക്കാട്ടെ വീട്ടിലും ഓഫീസിലും അന്വേഷണസംഘം റെയ്ഡ് നടത്തിയിരുന്നു. അന്ന് സംവിധായകന്‍ സ്ഥലത്തില്ലെന്നായിരുന്നുവെന്നാണ് ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിച്ച വിവരം. ഡിവൈഎസ്പി ശ്രീനിവാസന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കേസില്‍ മഞ്ജുവിന്റെ രഹസ്യമൊഴി നേരത്തേ രേഖപ്പെടുത്തിയിട്ടുണ്ട്. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി നല്‍കിയ ലെറ്റര്‍ പാഡും ഒപ്പും ശ്രീകുമാര്‍ ദുരുപയോഗിക്കുമോയെന്ന് ഭയപ്പെടുന്നതായും പരാതിയിലുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ ലെറ്റര്‍ ഹെഡും മറ്റ് രേഖകളും കണ്ടെത്താനായിരുന്നു റെയ്ഡ്. അതിനിടെ ഒടിയന്‍ സിനിമയുടെ സെറ്റിലുണ്ടായിരുന്നവരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തുന്നുണ്ട്.

സെറ്റില്‍ കേക്ക് മുറിക്കുന്നതിനിടെ ശ്രീകുമാര്‍ കയര്‍ത്തെന്നും മോശമായി സംസാരിച്ചെന്നും മഞ്ജു പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സമയം സെറ്റിലുണ്ടായിരുന്ന മുഴുവന്‍ ആളുകളില്‍ നിന്നും വിവരം ശേഖരിക്കും. ശ്രീകുമാര്‍ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നുവെന്നും തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുമോയെന്ന് ഭയമുണ്ടെന്നും വിവരിക്കുന്ന പരാതി നടി ഡിജിപിയെ നേരില്‍ക്കണ്ട് സമര്‍പ്പിക്കുകയായിരുന്നു. തനിക്കൊപ്പമുള്ളവരെ ഭീഷണിപ്പെടുത്തുന്നുവെന്നും പ്രൊജക്ടുകള്‍ ഇല്ലാതാക്കുന്നുവെന്നും പരാമര്‍ശിക്കുന്നുണ്ട്. ഒടിയന്‍ സിനിമയ്ക്ക് ശേഷം സമൂഹ മാധ്യമങ്ങളില്‍ തന്നെ അപമാനിക്കുന്നതിന് പിന്നില്‍ ശ്രീകുമാറും അദ്ദേഹത്തിന്റെ ഒരു സുഹൃത്തുമാണെന്നും വിശദീകരിക്കുന്നുണ്ട്. പരാതിക്കൊപ്പം മഞ്ജു ചില രേഖകളും കൈമാറിയിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT