Film News

'വേട്ടയ്യനിലെ താരയ്ക്ക് ആദ്യ ചോയിസ് മഞ്ജു, ആ മലയാള സിനിമ 20 തവണയെങ്കിലും കണ്ടിട്ടുണ്ട്'; ടി.ജെ ജ്ഞാനവേൽ

വേട്ടയ്യന്‍ എന്ന ചിത്രത്തിലെ താര എന്ന കഥാപാത്രത്തിന് വേണ്ടിയുള്ള ആദ്യത്തെ ചോയിസ് തന്നെ നടി മഞ്ജു വാര്യരായിരുന്നു എന്ന് സംവിധായകൻ ടി.ജെ ജ്ഞാനവേൽ. രജിനികാന്തിന്റെ വെറുതെയുള്ള ഒരു ഭാര്യ എന്ന കഥാപാത്രമല്ല ചിത്രത്തിൽ മഞ്ജു വാര്യർക്ക് ഉള്ളതെന്നും ഒരു പെർഫോമറെ ആവശ്യമുള്ള കഥപാത്രമാണ് ഇതെന്നത് കൊണ്ട് തന്നെ മഞ്ജു വാര്യർ തന്നെയായിരുന്നു തൻ ആദ്യ ചോയിസ് എന്നും ജ്ഞാനവേൽ പറയുന്നു. മഞ്ജു വാര്യരുടെ കടുത്ത ആരാധകനാണ് താൻ എന്നും ഹൗ ഓൾഡ് ആർ‌ യൂ എന്ന ചിത്രം കുറഞ്ഞത് 20 തവണയെങ്കിലും താൻ കണ്ടിട്ടുണ്ടെന്നും ടിഎഫ്പിസി എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ജ്ഞാനവേൽ പറഞ്ഞു.

ടി.ജെ ജ്ഞാനവേൽ പറഞ്ഞത്:

രജിനിസാറിനെ വെറുതെ ഒരു ഭാര്യ കഥാപാത്രമല്ല വേണ്ടിയിരുന്നത്. രജിനി സാറിന്റെ കഥാപാത്രത്തെ മുന്നോട്ട് നയിക്കുന്ന കഥാപാത്രമാണ് അത്. അത് ചെയ്യാൻ സാധിക്കുന്ന ഒരു പെർഫോമറെയായിരുന്നു എനിക്ക് ആവശ്യം. അതിന് വേണ്ടിയുള്ള എന്റെ ആദ്യത്തെ ചോയിസ് തന്നെ മഞ്ജുവായിരുന്നു. ഞാൻ അവരുടെ പെർഫോമൻസിന്റെ കടുത്ത ആരാധകനാണ്. ഹൗ ഓൾഡ് ആർ‌ യൂ എന്ന ചിത്രം ഞാൻ മിനിമം ഒരു ഇരുപത് തവണയെങ്കിലും കണ്ടിട്ടുണ്ടാവും. ഞാൻ അവുടെ പഴയ സിനിമകൾ കണ്ടിട്ടില്ല, പക്ഷേ ഹൗ ഓൾഡ് ആർ‌ യൂ എന്ന ചിത്രം ഇപ്പോഴും എന്റെ പ്രിയപ്പെട്ട സിനിമകളിൽ ഒന്നാണ്. ഈ കഥാപാത്രത്തെ അവർ ചെയ്താൽ നന്നായിരിക്കും എന്ന് എനിക്ക് ഇത് എഴുതുന്ന സമയത്ത് തന്നെ തോന്നിയിരുന്നു. അത് തന്നെയാണ് പിന്നീട് സംഭവിച്ചതും.

ജയ് ഭീം എന്ന ചിത്രത്തിന് ശേഷം ടി.ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന രജിനികാന്ത് ചിത്രമാണ് വേട്ടയ്യന്‍. ചിത്രത്തിൽ രജിനിയുടെ ഭാര്യ താര എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യർ അവതരിപ്പിക്കുന്നത്. ശക്തമായ ഒരു കഥാപാത്രത്തെയാണ് വേട്ടയ്യനിൽ താൻ അവതരിപ്പിക്കുന്നത് എന്നും രജിനികാന്തിനൊപ്പം അഭിനയിക്കുക എന്നതിനെക്കാളുപരി ജ്ഞാനവേലിനൊപ്പം ഒരു സിനിമ ചെയ്യാൻ സാധിക്കുന്നതിന്റെ ആവേശം തനിക്കുണ്ടെന്നും മുമ്പ് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ മഞ്ജു വാര്യർ പറഞ്ഞിരുന്നു.

മഞ്ജു വാര്യർ വേട്ടയ്യനെക്കുറിച്ച് പറഞ്ഞത്:

വേട്ടയ്യനിൽ ശക്തമായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. രജനി സാറിനൊപ്പം അഭിനയിക്കുന്നതിലുള്ള എക്സൈറ്റ്മെന്റ് തീർച്ചയായും ഉണ്ട്. എന്നാൽ ജയ് ഭീം പോലെ ശക്തമായ സിനിമ ചെയ്ത ജ്ഞാനവേൽ സാറിനൊപ്പം സിനിമ ചെയ്യുന്നു എന്നതാണ് വലിയ എക്സൈറ്റ്മെന്റ്. തമിഴിൽ വീണ്ടും വെട്രിമാരൻ സാറിനൊപ്പം സിനിമ ചെയ്യാനായി. വിജയ് സേതുപതി നായകനായ വിടുതലൈ സെക്കൻഡ്.

'അമ്മ' തെരഞ്ഞെടുപ്പ്; പ്രസിഡന്റ് സ്ഥാനത്തേക്ക് ദേവനും ശ്വേത മേനോനും, അന്തിമ പട്ടിക പുറത്ത്

ഇത് ഒരു കഥയ്ക്കുള്ളില്‍ തന്നെ ഒരുപാട് ജോണറുകളുള്ള സിനിമയാണ്: അശ്വിന്‍ ജോസ്

ദുബായിലെ പ്രീമിയര്‍ ഷോയില്‍ ഗംഭീര പ്രേക്ഷകാഭിപ്രായം നേടി 'സുമതി വളവ്'; വെള്ളിയാഴ്ച തിയറ്ററുകളില്‍

ആ റിയാലിറ്റി ഷോയില്‍ പങ്കെടുക്കാനുള്ള ഓഡീഷനായി വന്നത് ചിന്തിക്കാന്‍ പോലും സാധിക്കാത്തത്ര കുട്ടികള്‍: വിധു പ്രതാപ്

'ചില നിയോഗങ്ങൾ നിന്നെ തേടി വരും ഭയപ്പെടരുത്': സുമതി വളവിന്റെ ത്രസിപ്പിക്കുന്ന ട്രെയ്‌ലർ പ്രേക്ഷകരിലേക്ക്

SCROLL FOR NEXT