Film News

അവസാനം കെജിഎഫ് 2 കണ്ടു: 'പെരിയപ്പ' എക്‌സ്പീരിയന്‍സെന്ന് ശങ്കര്‍

പ്രശാന്ത് നീല്‍ ചിത്രം കെജിഎഫ്2നെ പ്രശംസിച്ച് സംവിധായകന്‍ ശങ്കര്‍. ഏറ്റവും മികച്ച രീതിയിലുള്ള കഥ പറച്ചിലും, തിരക്കഥയും, എഡിറ്റിംഗുമായിരുന്നു എന്നാണ് ശങ്കര്‍ ട്വീറ്റ് ചെയ്തത്. പെരിയപ്പ എക്‌സ്പീരിയന്‍സ് തന്നതിന് പ്രശാന്ത് നീലിന് ശങ്കര്‍ നന്ദി പറയുകയും ചെയ്തു.

'അവസാനം ഞാന്‍ കെജിഎഫ് 2 കണ്ടു. ഏറ്റവും മികച്ച രീതിയിലുള്ള കഥ പറച്ചിലും, തിരക്കഥയും, എഡിറ്റിംഗുമായിരുന്നു. ആക്ഷനും ഡയലോഗും ഇന്റര്‍കട്ട് ചെയ്തത് ബോള്‍ഡ് മൂവ് ആയിരുന്നു. അത് ഗംഭീരമായിട്ടുണ്ട്. പവര്‍ഹൗസ് യഷിന് വേണ്ടി മാസിന്റെ പുതിയൊരു സ്റ്റൈല്‍ തന്നെ കൊണ്ടു വന്നു. പിന്നെ ഒരു പെരിയപ്പ അനുഭവം തന്നതിന് സംവിധായകന്‍ പ്രശാന്ത് നീലിനും നന്ദി'. എന്നാണ് ശങ്കറിന്റെ ട്വീറ്റ്

കെജിഎഫ് 2 നിലവില്‍ ആമസോണ്‍ പ്രൈമില്‍ സ്ട്രീമിംഗ് ആരംഭിച്ചിട്ടുണ്ട്. ആമസോണ്‍ സബ്‌സ്‌ക്രൈബ് ചെയ്യാത്തവര്‍ക്ക് സിനിമ വാടകയ്ക്ക് എടുത്ത് കാണാന്‍ സാധിക്കും.

ഏപ്രില്‍ 14നാണ് കെജിഎഫ്2 തിയേറ്ററില്‍ റിലീസ് ചെയ്തത്. ഇന്ത്യയില്‍ നിന്ന് മാത്രം ആദ്യ ദിവസം 134 കോടിയാണ് ചിത്രം നേടിയത്. ചിത്രത്തില്‍ യഷിന് പുറമെ രവീണ ഠണ്ടന്‍, പ്രകാശ് രാജ് എന്നിവരും പ്രധാന വേഷം ചെയ്തിട്ടുണ്ട്. 2017ലാണ് കെജിഎഫിന്റെ ആദ്യ ഭാഗം പുറത്തിറങ്ങിയത്.

ജിഎസ്ടി പരിഷ്‌കരണം നികുതി ഭാരം കുറയ്ക്കല്‍ അല്ല, ട്രംപിന് വഴി വെട്ടുകയാണ്

മലയാളത്തിന്റെ അല്ല, ഇന്ത്യൻ സിനിമയുടെ 'ലോക'; കയ്യടി നേടി ദുൽഖർ എന്ന നിർമ്മാതാവ്

കേരളാ ബോക്സ് ഓഫീസിന്റെ സൂപ്പർഹീറോ; മികച്ച കളക്ഷനുമായി ലോക

കാർബണ്‍ ആദ്യം ഷൂട്ട് ചെയ്ത് തുടങ്ങിയത് സിനിമയില്‍ കാണുന്ന സിബിയുടെ സീക്വന്‍സ് ഷൂട്ട് ചെയ്തുകൊണ്ടല്ല: ഫഹദ് ഫാസില്‍

സ്വന്തം പടത്തിന്‍റെ ട്രെയിലര്‍ കണ്ട് ഞാന്‍ തന്നെ ഞെട്ടിപ്പോയിരുന്നു; ലോകയെക്കുറിച്ച് നസ്ലെന്‍

SCROLL FOR NEXT