Film News

രാജമൗലി മാമാ ചതിക്കരുതെന്ന് അനൂപ്, കണ്ടില്ലെങ്കില്‍ തീരാനഷ്ടമെന്ന് സജി സുരേന്ദ്രന്‍

അനൂപ് മേനോന്‍ കേന്ദ്ര കഥാപാത്രമായ 21 ഗ്രാംസ് മാര്‍ച്ച് 18നാണ് തിയേറ്ററിലൂടെ പ്രേക്ഷകരിലേക്ക് എത്തിയത്. 21 ഗ്രാംസിനെ പ്രശംസിച്ച് സംവിധായകന്‍ സജി സുരേന്ദ്രന്‍ എഴുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ ശ്രദ്ധേയമാവുകയാണ്. കഥാപരമായും സാങ്കേതികപരമായും മികച്ചു നില്‍ക്കുന്ന ചിത്രമാണ് 21 ഗ്രാംസ്. പക്ഷെ രാജമൗലി ചിത്രമായ ആര്‍ആര്‍ആര്‍ അടുത്ത ആഴ്ച്ച റിലീസ് ആകുമ്പോള്‍ 21 ഗ്രാംസ് തിയേറ്ററില്‍ നിന്ന് എടുത്ത് കളയരുതെന്നാണ് സജി സുരേന്ദ്രന്‍ കുറിപ്പില്‍ പറയുന്നത്.

നടന്‍ അനൂപ് മേനോനും സജി സുരേന്ദ്രന്റെ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. രാജമൗലി മാമ ചതിക്കരുതെന്ന ക്യാപ്ക്ഷനോടെയാണ് അനൂപ് മേനോന്‍ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

സജി സുരേന്ദ്രന്റെ കുറിപ്പ്:

21 ഗ്രാംസ്

ഏറ്റവും അടുത്ത സുഹൃത്ത് നായകനായി അഭിനയിച്ച സിനിമ ആയതുകൊണ്ട് പുകഴ്ത്തി പറയുന്നതല്ല, നെഞ്ചില്‍ കൈവെച്ച് പറയുവാ... ഗംഭീരം. ക്ലൈമാക്‌സ് അതി ഗംഭീരം. സ്‌ക്രിപ്റ്റ്, മേക്കിംഗ്, കാസ്റ്റിങ്ങ്, എഡിറ്റിങ്ങ്, മ്യൂസിക്, സിനിമറ്റോഗ്രഫി, പെര്‍ഫോമന്‍സ് തുടങ്ങി എല്ലാ മേഖലയിലും മികച്ച് നില്‍ക്കുന്ന, അപൂര്‍വമായി മാത്രം സംഭവിക്കുന്ന ഒരു സിനിമ. കണ്ടില്ലെങ്കില്‍ ഒരു തീരാ നഷ്ടം തന്നെ. ഒരു പ്രാര്‍ത്ഥന മാത്രം. ബാഹുബലിയുടെ സംവിധായകന്‍ ശ്രീ രാജമൗലിയുടെ ആര്‍ആര്‍ആര്‍ അടുത്ത ആഴ്ച്ച റിലീസ് ആകുമ്പോഴും ഈ കൊച്ച് സിനിമയെ തിയേറ്ററില്‍ നിന്നു എടുത്ത് കളയരുതെ എന്ന്.

നവാഗത സംവിധായകനായ ബിബിന്‍ കൃഷ്ണയാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ഫ്രണ്ട് റോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റിനീഷ് കെ. എന്‍ ആണ് നിര്‍മ്മാതാവ്.

ഒരു കൊലപാതകവും അതിനോടാനുബന്ധിച്ച കുറ്റാന്വേഷണവുമായിരിക്കും സിനിമയുടെ ഇതിവൃത്തം. സിനിമയില്‍ അനൂപ് മേനോനെ കൂടാതെ ലിയോണ ലിഷോയ്, അനു മോഹന്‍, രഞ്ജി പണിക്കര്‍, രഞ്ജിത്, ലെന, നന്ദു, ജീവ ജോസഫ്, മാനസ രാധാകൃഷ്ണന്‍, പ്രശാന്ത് അലക്സാണ്ടര്‍, മറീന മൈക്കിള്‍, ബിനീഷ് ബാസ്റ്റിന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്.

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT