Film News

മുസ്ലീം ആണോ?, എന്നാല്‍ കൊച്ചിയില്‍ വാടകയ്ക്ക് ഫ്‌ലാറ്റ് ഇല്ല; അനുഭവം പറഞ്ഞ് 'പുഴു' സംവിധായിക രത്തീന

മുസ്ലീം വിഭാത്തില്‍ പെട്ട സിനിമ പ്രവര്‍ത്തക കൂടിയായ സ്ത്രീ എന്നതിനാല്‍ തനിക്ക് കൊച്ചിയില്‍ ഫ്‌ലാറ്റ് ലഭിക്കുന്നില്ലെന്ന അനുഭവം തുറന്ന് പറഞ്ഞ് സംവിധായിക രത്തീന ഷര്‍ഷാദ്. ഇതിന് മുമ്പ് ഇത്തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടുള്ളതിനാല്‍ ഇത് പുതുമയല്ല. എങ്കിലും ഇത്തവണ കുറച്ച് പുതിയ കാര്യങ്ങള്‍ വാടകക്കാര്‍ പറയുകയുണ്ടായെന്നും രത്തീന ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഏഴു വയസ്സിനു താഴെ പ്രായമുള്ള കുഞ്ഞുങ്ങള്‍ പാടില്ല, ഭര്‍ത്താവ് കൂടെ ഇല്ലേല്‍ വാടകക്ക് തരില്ല, ജോലി സിനിമയിലാണെങ്കില്‍ ഒരിക്കലും വാടക കെട്ടിടം അനുവദിക്കില്ലെന്ന് ഫ്‌ലാറ്റുടമസ്ഥര്‍ പറയുന്നു. നോട്ട് ആള്‍ മെന്‍ എന്നു പറയുന്നത് പോലെ നോട്ട് ആള്‍ ലാന്‍ഡ് ലോര്‍ഡ്‌സ് എന്ന് പറഞ്ഞു ആശ്വസിക്കാമെന്നും രത്തീന കൂട്ടിച്ചേര്‍ത്തു.

രത്തീനയുടെ കുറിപ്പ്:

റത്തീന ന്ന് പറയുമ്പോ??'

'പറയുമ്പോ? '

മുസ്ലിം അല്ലല്ലോ ല്ലേ?? '

'യെസ് ആണ്...'

' ഓ, അപ്പൊ ബുദ്ധിമുട്ടായിരിക്കും മാഡം!'

കൊച്ചിയില്‍ വാടകയ്ക്കു ഫ്‌ലാറ്റ് അന്വേഷിച്ചു നടപ്പാണ്. മുന്‍പും ഇത് അനുഭവിച്ചിട്ടുള്ളതാണ്.. ഒട്ടും പുതുമ തോന്നിയില്ല. ഇത്തവണ പുതുമ തോന്നിയത് ഏഴു വയസ്സിനു താഴെ പ്രായമുള്ള കുഞ്ഞുങ്ങള്‍ പാടില്ല എന്ന് പറഞ്ഞപ്പോഴാ.. അവര് വീടിന്റെ കഴുക്കോല്‍ ഇളക്കുമാരിക്കും!

പിന്നെ സ്ഥിരം ഫ്രഷ് ഐറ്റംസ്

ഭര്‍ത്താവ് കൂടെ ഇല്ലേല്‍ നഹി നഹി

സിനിമായോ, നോ നെവര്‍

അപ്പോപിന്നെ മേല്‍ പറഞ്ഞ

എല്ലാം കൃത്യമായി തികഞ്ഞ എനിക്കോ?! ..

'ബാ.. പോവാം ....'

---

Not All Men എന്ന് പറയുന്ന പോലെ Not all landlords എന്ന് പറഞ്ഞു നമ്മക്ക് ആശ്വസിക്കാം...

'കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ആസ്വദിക്കാവുന്ന ഫാമിലി എന്റർടൈനർ ആണ് മന്ദാകിനി ; അൽത്താഫ് സലിം

ലോകരക്തസമ്മർദ്ദ ദിനം: സൗജന്യരക്തപരിശോധന നടത്താന്‍ മെഡ് 7

'കൊടൈക്കനാലിലെ ഗ്രാമത്തിൽ തുടങ്ങി ഉൾ വനത്തിൽ അവസാനിക്കുന്ന യാത്ര' ; കാൻ ഫെസ്റ്റിവലിൽ പ്രദർശനത്തിനൊരുങ്ങി സുധി അന്ന ചിത്രം പൊയ്യാമൊഴി

'അമ്പിളിയുടെയും ആരോമലിന്റെയും കല്യാണ കാഴ്ചകളുമായി ഓ മാരാ' ; മന്ദാകിനിയിലെ ആദ്യ വീഡിയോ സോങ് പുറത്ത്

ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ കഥ

SCROLL FOR NEXT