Film News

മലയാളത്തിലെ ഇത്തരം സിനിമകള്‍ കാണുമ്പോള്‍ വിരമിക്കാന്‍ സമയമായെന്ന് തോന്നാറുണ്ടെന്ന് പ്രിയദര്‍ശന്‍ 

THE CUE

മലയാള സിനിമയിലെ കഥയും അഭിനയവുമെല്ലാം വളരെ റിയലിസ്റ്റിക്കായെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. തന്നെ പോലുള്ളവര്‍ വിരമിക്കേണ്ട സമയമായി എന്ന് പോലും തോന്നാറുണ്ടെന്നും മാതൃഭൂമി അന്താരാഷ്ട അക്ഷരോത്സവത്തില്‍ സംസാരിക്കവെ പ്രിയദര്‍ശന്‍ പറഞ്ഞു. സമീപകാലത്തിറങ്ങിയ കുമ്പളങ്ങി നൈറ്റ്‌സ്, ഹെലന്‍ തുടങ്ങിയ ചിത്രങ്ങല്‍ തന്നെ അതിശയിപ്പിച്ചുവെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.

മലയാള സിനിമ പുതിയ കാലഘട്ടത്തില്‍ ഒരുപാട് മികച്ചതായി തോന്നുന്നു. ഇന്നത്തെ സംവിധായകര്‍ പ്രതിഭകളാണ്. കുമ്പളങ്ങി നൈറ്റ്‌സ്, ഹെലന്‍ തുടങ്ങിയ സിനിമകള്‍ കണ്ടപ്പോള്‍ വിചാരിച്ചു എനിക്ക് എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ ചിന്തിക്കാന്‍ സാധിക്കാത്തതെന്ന്.
പ്രിയദര്‍ശന്‍

ഹാസ്യചിത്രങ്ങള്‍ സംവിധാനം ചെയ്യാന്‍ ഇനി ധൈര്യമില്ല. കുതിരവട്ടം പപ്പു, സുകുമാരി, തിലകന്‍ തുടങ്ങിയ പ്രതിഭാധനരായ അഭിനേതാക്കളുടെ അഭാവമാണ് എന്നെ അങ്ങനെ ചിന്തിപ്പിക്കുന്നത്. പലപ്പോഴും ഞാന്‍ കഥാപാത്രങ്ങളെ എഴുതി രൂപപ്പെടുത്തിയിരുന്നത് അവരെയെല്ലാം മനസ്സില്‍ കണ്ടായിരുന്നു. പപ്പുവേട്ടന്റെ അഭിനയം കണ്ട് ഞാന്‍ കട്ട് പറയാന്‍ പോലും മറന്നു പോയിട്ടുണ്ട്. അങ്ങനെയുള്ള നടന്‍മാര്‍ ഈ പുതിയ തലമുറയില്‍ ഉണ്ടോ എന്ന് സംശയമാണ്. ഇല്ല എന്ന് ഞാന്‍ പറയുന്നില്ല, അതിനുള്ള അവസരം അവര്‍ക്ക് ലഭിക്കാത്തതുകൊണ്ടായിരിക്കുമെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബോളിവുഡില്‍ തെക്ക്, വടക്ക് വിവേചനമുണ്ട്. വിവാദമാകാന്‍ പറയുകയല്ല. ദാസേട്ടനെപ്പോലുള്ളവര്‍ക്ക് എന്തുകൊണ്ട് അവിടെ കൂടുതല്‍ അവസരം കിട്ടിയില്ല എന്ന് ആലോചിക്കാറുണ്ട്. എന്നിരുന്നാലും ഹിന്ദിയില്‍ ഒരുപാട് സിനിമകള്‍ ചെയ്യാന്‍ എനിക്ക് ഭാഗ്യമുണ്ടായി. സിനിമയ്ക്ക് ഭാഷയില്ല എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. തെന്നിന്ത്യയില്‍ നിന്ന് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്ത ഒരുപാട് സിനിമകള്‍ പരാജയപ്പെട്ടിട്ടുണ്ട്. അതിന് കാരണം തെന്നിന്ത്യയുടെ അതേ പശ്ചാത്തലത്തില്‍ തന്നെ കഥ പറിച്ചു നടുന്നതാണ്. അതിനെ മാറ്റിയെടുക്കുക എന്നതായിരുന്നു തുടക്കത്തില്‍ താന്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയെന്നും, അതില്‍ വിജയിച്ചത് കൊണ്ടായിരിക്കും അവിടെ സിനിമകള്‍ ചെയ്യാന്‍ സാധിച്ചതെന്നും പ്രിയദര്‍ശന്‍ കൂട്ടിച്ചേര്‍ത്തു.

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

ഇനി സത്യം പറയാലോ, ആ സിനിമയുടെ കഥ ഞാന്‍ മുഴുവന്‍ ശ്രദ്ധിച്ചിട്ട് പോലും ഉണ്ടായിരുന്നില്ല: അജു വര്‍ഗീസ്

ഇരുപത്തിനാല് രൂപക്ക് ഇന്‍കം ടാക്‌സ് റിട്ടേണ്‍, അപകടം തിരിച്ചറിയണം; THE MONEY MAZE

വോട്ടര്‍ പട്ടിക ക്രമക്കേട് സംഘടിത കുറ്റകൃത്യം; രാഹുല്‍ ഗാന്ധി പുറത്തു കൊണ്ടുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രം; അഡ്വ.ടി.ആസഫ് അലി | WATCH

SCROLL FOR NEXT