Film News

മഞ്ഞുമ്മൽ ബോയ്സിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട 10 മിനിറ്റ്, അത് ചെയ്യാം എന്ന സംവിധായകന്റെ തീരുമാനം പ്രധാനപ്പെട്ടത്: പാ.രഞ്ജിത്

മഞ്ഞുമ്മൽ ബോയ്സിലെ തനിക്ക് ഏറെ ഇഷ്ടപ്പെട്ട ഭാ​ഗത്തെക്കുറിച്ച് തുറന്നു പറഞ്ഞ് സംവിധായകൻ പാ.രഞ്ജിത്. താൻ തിയറ്ററിൽ പോയി കണ്ട സിനിമയാണ് മഞ്ഞുമ്മൽ ബോയ്സ് എന്നും ആ സിനിമ കണ്ടു കൊണ്ടിരിക്കുമ്പോൾ തമിഴ് പ്രേക്ഷകർക്ക് ലഭിച്ച എക്സ്പീരിയൻസ് വളരെ പുതുമയുള്ളതായിരുന്നുവെന്നും പാ.രഞ്ജിത് പറയുന്നു. ഭാഷയുടെ അതിർത്തി മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിലൂടെ ഇല്ലാതാവുന്നത് അനുഭവിക്കാൻ സാധിച്ചുവെന്നും പാ.രഞ്ജിത് പറഞ്ഞു. ചിത്രത്തിന്റെ ക്ലൈമാക്സിൽ ഉപയോ​ഗിച്ചിരിക്കുന്ന പാട്ടിന് തമിഴ് പ്രേക്ഷകരുമായുള്ള ബന്ധത്തെ ചിത്രം മികച്ച തരത്തിൽ ഉപയോ​ഗിച്ചിട്ടുണ്ടെന്നും പാട്ട് അവസാനിച്ചതിന് ശേഷം 10 മിനിറ്റോളം നീണ്ട ചിത്രത്തിലെ അവസാന ഭാ​ഗമാണ് തനിക്ക് ഏറെ ഇഷ്ടപ്പെട്ടതെന്നും പാ.രഞ്ജിത് കൂട്ടിച്ചേർത്തു. സിനി ഉലക് എന്ന തമിഴ് യുട്യൂബ് ചാനൽ‌ നടത്തിയ ഡയറക്ടേഴ്സ് റൗണ്ട് ടേബിളിലാണ് പാ.രഞ്ജിത്തിന്റെ പ്രതികരണം.

പാ.രഞ്ജിത് പറഞ്ഞത്:

മഞ്ഞുമ്മൽ ബോയ്സ് ഞാൻ തിയറ്ററിൽ പോയി കണ്ടിരുന്നു. സിനിമ കണ്ടു കൊണ്ടിരിക്കുമ്പോൾ പ്രേക്ഷകർക്ക് ലഭിക്കുന്ന എക്സ്പീരിയൻ‌സ് ഉണ്ടല്ലോ അവർ ആ സിനിമയെ ആസ്വദിച്ച രീതി, അതെനിക്ക് വളരെ പുതുമയുള്ളതായി തോന്നി. ഭാഷ എന്നൊരു അതിർത്തിയാണ് അവിടെ ഇല്ലാതായത്. മാത്രമല്ല മഞ്ഞുമ്മൽ ബോയ്സ് ഒരു തമിഴ് ഡബ്ബിം​ഗ് സിനിമ പോലും ആയിരുന്നില്ല. ആ സിനിമയിൽ സൗഹൃദം എന്ന വികാരമാണ് നിൽക്കുന്നത്. പ്രണയമല്ല. പുരുഷന്മാർക്കിടെയിലുള്ള സ്നേഹമാണ് അവർ‌ ആ സിനിമയിലൂടെ കാണിച്ചു തന്നത്. മാത്രമല്ല സിനിമയുടെ ക്ലൈമാക്സിൽ അവർ ഉപയോ​ഗിച്ച് പാട്ട് ഇല്ലേ? ആ പാട്ടും നമ്മുടെ തമിഴ് പ്രേക്ഷകരും തമ്മിലുള്ള ഒരു കണക്ഷൻ ഇല്ലേ? അത് ഒരുപാട് കാലങ്ങളായിട്ടുള്ളതാണ്. അതിനെ ശരിയായ രീതിയിൽ ഉപയോ​ഗിച്ചിട്ടുണ്ടെന്ന് ഞാൻ പറയും. അതിനെ മികച്ച രീതിയിൽ അവർ നിർവഹിക്കുകയും ചെയ്തിട്ടുണ്ട്. ആ പാട്ട് തീർന്നതിന് ശേഷം ഒരു ചെറിയ ഭാ​ഗമുണ്ട് അതിൽ. അതെനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടതാണ്. ഒരു സിനിമ അവസാനിച്ചതിന് ശേഷം ഇതല്ല ഈ സിനിമയുടെ അവസാനം എന്നു പറഞ്ഞ് ഒരു 10 മിനിറ്റ് കൂടി അത് മൂന്നോട്ട് പോകാൻ ആ സംവിധായകൻ തീരുമാനിക്കുന്നത് വളരെ പ്രധാനപ്പെട്ട കാര്യമായാണ് എനിക്ക് തോന്നുന്നത്.

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

SCROLL FOR NEXT