Film News

ഷെയിന്‍ നിഗത്തെ വിമര്‍ശിച്ച് കമല്‍, എന്റെ മൂഡ് അല്ല സിനിമയാണ് പ്രധാനമെന്ന് ചിന്തിക്കണമായിരുന്നു

THE CUE

ഷെയിന്‍ നിഗം വിചാരിച്ചിരുന്നുവെങ്കില്‍ വിവാദങ്ങള്‍ ഒഴിവാക്കാമായിരുന്നുവെന്ന് സംവിധായകന്‍ കമല്‍. ഷെയിന്‍ നിഗത്തെ മാറ്റിനിര്‍ത്താന്‍ ആരെങ്കിലും ഉദ്ദേശിച്ചതായി തോന്നിയില്ല. ഒരു സിനിമ പൂര്‍ത്തിയാക്കാന്‍ കരാര്‍ ഒപ്പിട്ടെങ്കില്‍ ആ സിനിമയോടായിരിക്കണം കമ്മിറ്റ്‌മെന്റ്. സംവിധായകന്റെ കലയാണ് സിനിമ. സംവിധായകന്‍ പറയുന്ന രീതിയില്‍ അഭിനയിക്കാന്‍ അയാള്‍ തയ്യാറാകണം. സംവിധായകനെ അംഗീകരിക്കാന്‍ ഷെയിന്‍ നിഗം തയ്യാറാകണമായിരുന്നു. ആ രീതിയില്‍ ഇനി വന്നാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും.

എന്റെ മൂഡ് അല്ല സിനിമയാണ് പ്രധാനമെന്ന് ചിന്തിച്ചിരുന്നുവെങ്കില്‍ ഈ പ്രശ്‌നങ്ങള്‍ ഉണ്ടാകുമായിരുന്നില്ലെന്നും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കൂടിയായ കമല്‍. ഷെയിന്‍ നിഗത്തെ വിലക്കിയാല്‍ അതിനെതിരെ ആദ്യം രംഗത്ത് വരുന്നത് താനായിരിക്കുമെന്നും കമല്‍ പറഞ്ഞു. മനോരമാ ന്യൂസിനോടാണ് പ്രതികരണം.

പ്രശ്‌നത്തില്‍ അമ്മയുമായി ചര്‍ച്ചയ്ക്ക് ഷെയിന്‍ നിഗം ശനിയാഴ്ച സമയം ചോദിച്ചിട്ടുണ്ട്. അജ്മീര്‍ സന്ദര്‍ശനത്തിലായിരുന്ന ഷെയിന്‍ നിഗം കൊച്ചിയിലെത്തിയാല്‍ പ്രശ്‌ന പരിഹാര ചര്‍ച്ച നടത്താമെന്ന് നേരത്തെ താരസംഘടന പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച ഷെയിന്‍ സമയം ചോദിച്ചത്.

ഫെഫ്കയും രണ്ട് സിനിമകളും ഉപേക്ഷിക്കരുതെന്ന നിലപാടിലാണ്. ഷെയിന്‍ നിഗത്തെ വിലക്കിയില്ലെന്നും നിസഹകരണാണ് ആലോചിച്ചതെന്നും നിര്‍മ്മാതാക്കളുടെ സംഘടനയും വിശദീകരിച്ചിട്ടുണ്ട. പ്രശ്‌ന പരിഹാരത്തിനുള്ള സാധ്യതയാണ് തെളിഞ്ഞിരിക്കുന്നത്.

വീണ്ടും ഒരു ഹൊറർ കോമഡി വരുന്നു; 'പ്രകമ്പനം' ടീസർ പുറത്തിറങ്ങി

After 18 Years Big M’s on Big Screen Again; 'പാട്രിയറ്റി'ന് പാക്കപ്പ്

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

SCROLL FOR NEXT