Film News

മരക്കാര്‍ ഡീഗ്രേഡിങ്ങ് പ്രേക്ഷകരുടെ അമിത പ്രതീക്ഷ മൂലം: കമല്‍

മോഹന്‍ലാല്‍ നായനായ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തെ ഡീഗ്രേഡ് ചെയ്യുന്നത് പ്രേക്ഷകരുടെ അമിത പ്രതീക്ഷ മൂലമാണെന്ന് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍. നേരത്തെ തിയേറ്ററില്‍ കൂവിയ ഫാന്‍സുകാരാണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ കൂവുന്നതെന്നും കമല്‍ വ്യക്തമാക്കി. മീഡിയവണ്ണിനോടായിരുന്നു കമലിന്റെ പ്രതികരണം.

മരക്കാറിനെതിരായ ഡീഗ്രേഡിങ് പ്രേക്ഷകരുടെ അമിത പ്രതീക്ഷ മൂലമാണ്. നേരത്തെ തിയറ്ററില്‍ കൂവിയ ഫാന്‍സുകാര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കൂവുകയാണ്. ഒരു സിനിമക്കെതിരെ മാത്രമല്ല ചുരുളി വന്നപ്പോഴും വേറെ രീതിയിലുള്ള പ്രചരണം വന്നിരുന്നു. ഫാന്‍സുകാര്‍ തമ്മിലുള്ള യുദ്ധം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. - കമല്‍

അതേസമയം ഒടിടി പ്ലാറ്റ്‌ഫോമുകള്‍ തിയറ്ററുകള്‍ക്ക് ഭീഷണിയല്ലെന്ന് കമല്‍ പറഞ്ഞു. ഒടിടി പുതിയ സാധ്യതകള്‍ തുറക്കുകയും പുതിയ കാഴ്ചാ സംസ്‌കാരം സൃഷ്ടിക്കുകയും ചെയ്തു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഒടിടി സിനിമാ മേഖലയില്‍ പുതിയ അവസരം തുറന്നിടുകയാണെന്നും കമല്‍ വ്യക്തമാക്കി.

മരക്കാറിന്റെ റിലീസിന് പിന്നാലെ സമൂഹമാധ്യമത്തില്‍ സിനിമയെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ സിനിമയുടെ പോരായ്മകള്‍ വ്യക്തമാക്കിയ നിരൂപണങ്ങള്‍ക്ക് പുറമെ മരക്കാര്‍ എന്ന സിനിമയെ അനാവശ്യമായി ഡീഗ്രേഡ് ചെയ്യുന്ന തരത്തിലുള്ള പോസ്റ്റുകളും വീഡിയോകളും സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നുണ്ട്. ഇതിനെതിരെ മോഹന്‍ലാലും പ്രതികരണം അറിയിച്ചിരുന്നു.

സിനിമയെ കുറിച്ച് നിരൂപണം നടത്തുന്നത് അത്യാവശ്യമാണ്. അതില്‍ ഒരു പ്രശ്നവുമില്ല. എന്നാല്‍ ഇപ്പോള്‍ സിനിമയെ താഴ്ത്തിക്കെട്ടാന്‍ ആര്‍ക്കും എന്തും പറയാമെന്ന അവസ്ഥയാണ്. അത് സിനിമ മേഖലക്കെതിരെയുള്ള ആക്രമണം കൂടിയാണെന്നായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം.

സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു

'ആരോമലിന്റെയും അമ്പിളിയുടെയും വിവാഹം മെയ് 24 ന് തന്നെ' ; മന്ദാകിനി തിയറ്ററുകളിലേക്ക്

​വ്യത്യസ്തമായ ഒരു ​ഗ്രാമത്തിന്റെ കഥ; പെരുമാനി മെയ് പത്തിന് തിയറ്ററുകളിൽ

പൃഥ്വിരാജിന്റെ മാ​ഗ്നം ഓപ്പസ്

ഷീന ബോറ കൊലപാതകം

SCROLL FOR NEXT