Film News

സംവിധായകന്‍ കെ.വിശ്വനാഥ് അന്തരിച്ചു

സംവിധായകന്‍ കെ.വിശ്വനാഥ് അന്തരിച്ചു. കസിനഡുനി വിശ്വനാഥ് എന്നാണ് മുഴുവന്‍ പേര്. 92 വയസായിരുന്നു. ഹൈദരാബാദിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ശങ്കരാഭരണം എന്ന സിനിമയാണ് കെ.വിശ്വനാഥന് ഏറ്റവും പ്രശസ്തി നേടിക്കൊടുത്തത്.

ദാദാ സാഹേബ് ഫാൽക്കെ നൽകി കെ.വിശ്വനാഥിനെ രാജ്യം ആദരിചിരുന്നു. തെലുങ്ക് സംവിധാനത്തിന് പുറമെ തിരക്കഥാകൃത്തും അഭിനേതാവുമായിരുന്നു അദ്ദേഹം. 50തില്‍ അധികം ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തു.

1992ല്‍ പദ്മശ്രീ, 2017ല്‍ ദാദാസാഹേബ് ഫാല്‍ക്കേ പുരസ്‌കാരം, അഞ്ച് ദേശീയ പുരസ്‌കാരങ്ങള്‍, ആറ് സംസ്ഥാന നന്ദി പുരസ്‌കാരങ്ങള്‍ എന്നിവ അദ്ദേഹം നേടിയിട്ടുണ്ട്. അതിന് പുറമെ ഫിലിംഫെയര്‍ പുരസ്‌കാരങ്ങളും നേടി. 1992-ല്‍ ആന്ധ്രാപ്രദേശ് രഘുപതി വെങ്കയ്യ പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു.

തെലുങ്കില്‍ മാത്രമല്ല ഹിന്ദിയില്‍ ആറ് സിനിമകളും കെ.വിശ്വനാഥ് സംവിധാനം ചെയ്തിട്ടുണ്ട്. ഓഡിയോഗ്രാഫര്‍ ആയാണ് വിശ്വനാഥ് സിനിമാ ജീവിതം ആരംഭിക്കുന്നത്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT