Film News

'ദൃശ്യം 2ല്‍ പഴയ ലാലേട്ടനെ കാണാം'; മോഹന്‍ലാലിനെ ഇഷ്ടപ്പെടുന്നവര്‍ക്കുള്ള ട്രീറ്റായിരിക്കുമെന്ന് ജീത്തു ജോസഫ്

പഴയ മോഹന്‍ലാലിനെ ഇഷ്ടപ്പെടുന്നവര്‍ക്കുള്ള ട്രീറ്റായിരിക്കും ദൃശ്യ 2 എന്ന് സംവിധായകന്‍ ജീത്തു ജോസഫ്. ദൃശ്യം ഫസ്റ്റില്‍ എല്ലാവരും പറഞ്ഞു മോഹന്‍ലാല്‍ പഴയ മോഹന്‍ലാല്‍ ആയി വന്നൂ എന്നൊക്കെ, ഒരുപക്ഷെ ദൃശ്യം ഫസ്റ്റിനേക്കാള്‍ കൂടുതല്‍ പഴയ ലാലേട്ടനെ കാണാന്‍ സാധിക്കുക ദൃശ്യം 2-ലായിരിക്കുമെന്നും ജീത്തു ജോസഫ് ദ ക്യു അഭിമുഖത്തില്‍ പറഞ്ഞു.

ജീത്തു ജോസഫിന്റെ വാക്കുകള്‍;

ദൃശ്യം 2-നായി തയ്യാറെടുപ്പുകളോടെയായിരുന്നു ലാലേട്ടന്‍ വന്നത്. ലാലേട്ടന്‍ വെയ്റ്റ് കുറച്ചതു തന്നെ അതിനായിരുന്നു. ലോക്ക്ഡൗണില്‍ ഇരുന്ന് വണ്ണം വെച്ചപ്പോള്‍ എനിക്ക് ഭയങ്കര ഉത്കണ്ഠയുണ്ടായിരുന്നു. അത് പറഞ്ഞപ്പോള്‍ ലാലേട്ടന്‍ പറഞ്ഞു, ടെന്‍ഷന്‍ അടിക്കണ്ട ഞാന്‍ ജോര്‍ജ് കുട്ടിയായി വന്നോളാമെന്ന്. പത്തിരുപത് ദിവസം കഷ്ടപ്പെട്ട് സ്‌ട്രെയിന്‍ എടുത്താണ് ഇങ്ങനെയായത്, ഷൂട്ടിങ് തീരും വരെയും അത് പിന്തുടര്‍ന്നു. അത്രയും ശ്രമിച്ചാണ് അദ്ദേഹം ആ കഥാപാത്രത്തിലേക്ക് വന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ദൃശ്യം ഫസ്റ്റില്‍ എല്ലാവരും പറഞ്ഞു മോഹന്‍ലാല്‍ പഴയ മോഹന്‍ലാല്‍ ആയി വന്നൂ എന്നൊക്കെ, ഒരുപക്ഷെ ദൃശ്യം ഫസ്റ്റിനേക്കാള്‍ കൂടുതല്‍ പഴയ ലാലേട്ടനെ കാണാന്‍ സാധിക്കുക ദൃശ്യം 2ലായിരിക്കും. അദ്ദേഹം ഒത്തിരി ഫ്‌ളക്‌സിബിളാണ്. അങ്ങനത്തെ ഒരുപാട് മുഹൂര്‍ത്തങ്ങളുണ്ട്. പഴയ ലാലേട്ടനെ ഇഷ്ടപ്പെടുന്നവര്‍ക്ക് തീര്‍ച്ചയായും ഇതൊരു ട്രീറ്റായിരിക്കും. ആദ്യഭാഗത്തേക്കാള്‍ ലാലേട്ടന് കൂടുതല്‍ പെര്‍ഫോം ചെയ്യാന്‍ സാധിക്കുന്ന സ്‌ക്രിപ്റ്റായിരുന്നു ദൃശ്യം 2-ന്റേത്.'

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT