Film News

മമിതയെ അടിച്ചിട്ടില്ല കയ്യോങ്ങുക മാത്രമാണ് ചെയ്തത്, ഞാൻ മകളെപ്പോലെ കാണുന്ന കുട്ടിയാണ് അത്: ബാല

‘വണങ്കാൻ’ സിനിമയുടെ സെറ്റിൽ വെച്ച് സംവിധായകന്‍ ബാല നടി മമിത ബൈജുവിനെ അടിച്ചുവെന്ന വാർത്തയിൽ വ്യക്തത വരുത്തി സംവിധായകൻ ബാല. മമിത തനിക്ക് മകളെപ്പോലെയാണെന്നും അങ്ങനെ കാണുന്ന ഒരു കുട്ടിയെ താൻ എങ്ങനെയാണ് അടിക്കുകയെന്നും ബാല ചോദിക്കുന്നു. മമിതയെ അടിച്ചില്ലെന്നും അടിക്കുന്ന പോലെ കയ്യോങ്ങുക മാത്രമാണ് ചെയ്തതെന്നും പ്രചരിച്ചത് തെറ്റായ വാർത്തയാണെന്നും ബാല ​ഗലാട്ടയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ബാല പറഞ്ഞത്:

മമിത എനിക്ക് എന്റെ മകളെപ്പോലെയാണ്. അങ്ങനെ കാണുന്ന ഒരു കുട്ടിയെ ഞാൻ അങ്ങനെ പോയി അടിക്കുമോ? അതും ഒരു പെൺകുട്ടിയെ ആരെങ്കിലും പോയി അടിക്കുമോ? അതൊരു ചെറിയ കുട്ടിയാണ്. ആ കുട്ടിക്ക് മേക്ക് അപ്പ് ചെയ്തത് ബോംബെയിൽ നിന്നും വന്ന ഒരു മേക്ക് അപ്പ് ആർട്ടിസ്റ്റ് ആയിരുന്നു. അവർ വെറുതെയിരിക്കുകയാണെന്ന് കരുതി മമിതയ്ക്ക് മേക്ക് അപ്പ് ചെയ്തു. എനിക്ക് മേക്ക് അപ്പ് ഇഷ്ടമല്ലെന്ന് അവർക്ക് അറിയില്ലായിരുന്നു. മേക്ക് അപ്പ് ചെയ്യരുതെന്ന് അവരോട് പറയാൻ വേണ്ടി മമിതയ്ക്ക് അവരോട് സംസാരിക്കാനും അറിയില്ലായിരുന്നു. ഷോട്ട് റെഡി എന്നു പറഞ്ഞു വിളിച്ചപ്പോൾ മേക്ക് അപ്പ് ഇട്ടു കൊണ്ടാണ് മമിത വന്നത്. ആരാണ് മേക്ക് അപ്പ് ഇട്ടത് എന്നു ചോദിച്ച് അടിക്കാൻ പോകുന്നത് പോലെ ഞാനൊന്ന് കയ്യോങ്ങി. അത് മാത്രമാണ് ചെയ്തത്. ഉടനെ തന്നെ ഞാൻ അടിച്ചു എന്ന് ന്യൂസ് വന്നു.

സെറ്റിൽ വച്ച് സംവിധായകൻ ബാല തന്നെ അടിച്ചു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തയിൽ സത്യമില്ലെന്ന് മുൻപെ തന്നെ മമിത വെളിപ്പെടുത്തിയിരുന്നു. സംവിധായകൻ ബാലയെക്കുറിച്ച് ഒരഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങൾ ചിലർ തെറ്റായി വളച്ചൊടിതാണെന്നും സിനിമ ഷൂട്ടിനിടെ മാനസികമോ ശാരീരികമോ ആയ ഉപദ്രവമോ അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിലുള്ള അധിക്ഷേപകരമായ പെരുമാറ്റമോ താൻ അദ്ദേഹത്തിൽ നിന്നും നേരിട്ടിട്ടില്ലെന്നും ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച സ്റ്റോറിയിൽ മമിത വ്യക്തമാക്കിയിരുന്നു.

സൂര്യയെ നായകനാക്കി ബാല സംവിധാനം ചെയ്യാനിരുന്ന ചിത്രമാണ് ‘വണങ്കാൻ’. എന്നാല്‍ പിന്നീട് ഈ സിനിമയില്‍നിന്നും സൂര്യ പിന്മാറുകയും നാല്‍പത് ദിവസത്തോളം ഷൂട്ട് ചെയ്ത സിനിമയുടെ ചിത്രീകരണം ആദ്യം മുതൽ വീണ്ടും ആരംഭിക്കേണ്ടി വന്നതുമായ സാഹചര്യത്തിലാണ് മമിതയും ചിത്രത്തിൽ നിന്ന് പിന്മാറുന്നത്. അതിന് പിന്നാലെ ക്ലബ്ബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ സംവിധായകൻ ബാല ദേഷ്യപ്പെട്ടു എന്നു മമിത പറഞ്ഞ വാക്കുകളാണ് പിന്നീട് വിവാദമായത്.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT