Film News

ഷെയിനിനൊപ്പമുള്ള എക്സ്പീരിയൻസ് എങ്ങനെയുണ്ടാകയും എന്ന് സംശയിച്ചിരുന്നു, എന്നാൽ വളരെ ഡെഡിക്കേറ്റഡ് ആയ നടനാണ് ഷെയിൻ: ദിനേശ് പ്രഭാകർ

ദൃഢം എന്ന ചിത്രത്തിലെ ഷെയിൻ നിഗത്തിനൊപ്പമുള്ള ചിത്രീകരണ അനുഭവം പങ്കുവെച്ച് നടൻ ദിനേശ് പ്രഭാകർ. ഷെയിനിന്റെ കൂടെയുള്ള എക്സ്പീരിയൻസ് എങ്ങനെയുണ്ടാകും എങ്ങനെയുണ്ടാകും എന്ന സംശയത്തിലായിരുന്നു താൻ. എന്നാൽ കൃത്യനിഷ്ഠയും സമർപ്പണവും പുലർത്തുന്ന നടനാണ് ഷെയിൻ എന്ന് മനസ്സിലായി എന്ന് ദിനേശ് പ്രഭാകർ പറഞ്ഞു. ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ദിനേശ് പ്രഭാകർ.

'ദൃഢത്തിൽ അഭിനയിക്കാൻ പോകുമ്പോൾ ഷെയിനിന്റെ കൂടെയുള്ള എക്സ്പീരിയൻസ് എങ്ങനെയുണ്ടാകും എന്ന സംശയമുണ്ടായിരുന്നു. ഷെയിൻ അങ്ങനെയാണ്... ഇങ്ങനെയാണ്... എന്നൊക്കെ കേൾക്കുമല്ലോ. എന്നാൽ വളരെ കൃത്യനിഷ്ഠയുള്ള, ഡെഡിക്കേറ്റഡ് ആയ ആർട്ടിസ്റ്റായിരുന്നു ഷെയിൻ നിഗം. അത് പ്രത്യേകം എടുത്ത് പറയേണ്ടതാണ്. വളരെ കംഫർട്ടബിൾ ആയിരുന്നു അദ്ദേഹത്തിനൊപ്പമുള്ള ചിത്രീകരണം,' ദിനേശ് പ്രഭാകർ പറഞ്ഞു.

അതേസമയം ദൃഢം മെയ് 8ന് തിയറ്ററുകളിൽ എത്തും. ചിത്രത്തിൽ ഷോബി തിലകൻ, കോട്ടയം രമേഷ്, ദിനേശ് പ്രഭാകർ, നന്ദൻ ഉണ്ണി, വിനോദ് ബോസ്, കൃഷ്ണപ്രഭ, സാനിയ ഫാത്തിമ, അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, മാത്യു വർഗ്ഗീസ്, ജോജി കെ ജോൺ, ബിട്ടോ ഡേവിസ്, അഭിഷേക് രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിര തന്നെ ഒരുമിക്കുന്നുണ്ട്.

ഇ ഫോർ എക്സ്പെരിമെൻറ്സ്, ജീത്തു ജോസഫ് (ബെഡ് ടൈം സ്റ്റോറീസ്) എന്നിവർ ചേർന്നാണ് ചിത്രം പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കുന്നത്. മുകേഷ് ആർ മെഹ്ത, സി വി സാരഥി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് ജോമോൻ ജോൺ, ലിൻറോ ദേവസ്യ എന്നിവർ ചേർന്നാണ്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: കറ്റീന ജീത്തു, ഛായാഗ്രഹണം: പി എം ഉണ്ണികൃഷ്ണൻ, എഡിറ്റർ: വിനായക്, സംഗീത സംവിധാനം: ശ്രീരാഗ് സജി, സൗണ്ട് ഡിസൈനർ: രാഹുൽ ജോസഫ്, സെത് എം ജേക്കബ്, സൗണ്ട് മിക്സ്: ജിതിൻ ജോസഫ്, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ദാസ്, അസിസ്റ്റൻറ് ഡയറക്ടർ: അധിര രഘുനാഥൻ, അസ്സോസിയേറ്റ് ഡയറക്ടർ: ക്യാത്തി ജീത്തു, അനൂപ് കെ.എസ്, ചീഫ് അസ്സോസിയേറ്റ് സിനിമാറ്റോഗ്രാഫർ: അരവിന്ദ് ബാബു, മേക്കപ്പ്: രതീഷ് വിജയൻ, ആക്ഷൻ ഡയറക്ടർ: മഹേഷ് മാത്യു, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, വിഎഫ്എക്സ് ഡയറക്ടർ: ടോണി മാഗ്മിത്ത്, ഡിഐ കളറിസ്റ്റ്: ലിജു പ്രഭാകർ, കോസ്റ്റ്യൂം ഡിസൈനർ: ലേഖ മോഹൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: അമരേഷ് കുമാർ, സ്റ്റിൽസ്: നന്ദു ഗോപാലകൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻ: ടെൻ പോയിൻറ്, മാർക്കറ്റിംഗ്: ടിംഗ്, പിആർഒ: ആതിര ദിൽജിത്ത്.

അതിരടിക്ക് വേണ്ടി കുറച്ചത് 15 കിലോ, വെറുതെ ക്ലീൻ ഷേവ് ചെയ്തിട്ട് കോളേജ് പയ്യൻ എന്ന് പറയുന്നതിൽ അർത്ഥമില്ലല്ലോ: ബേസിൽ ജോസഫ്

ദൃഢത്തിൽ ഭരത്ചന്ദ്രനെ പോലെയൊരു കഥാപാത്രമല്ല: ഷെയിൻ നിഗം

എന്താണ് ദൃഢം? ചിത്രത്തെക്കുറിച്ച് സംസാരിച്ച് സംവിധായകൻ

എൽഡിഎഫ് എന്തുകൊണ്ട് തോറ്റു? സം​ഗീത് കെ. അഭിമുഖം

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ അന്തരിച്ചു

SCROLL FOR NEXT