Film News

ബോളിവുഡ് ഇതിഹാസത്തിന് വിട; വിഖ്യാത നടൻ ദിലീപ് കുമാർ അന്തരിച്ചു

ബോളിവുഡ് ഇതിഹാസം ദീലീപ് കുമാര്‍ അന്തരിച്ചു. 98 വയസ്സായിരുന്നു. മുംബൈ ഹിന്ദുജ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കഴിഞ്ഞ ബുധനാഴ്ച ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

അഭിനയജീവിതത്തിലുടനീളം അനശ്വരങ്ങളായ കഥാപാത്രങ്ങളായിരുന്നു അദ്ദേഹം അവതരിപ്പിച്ചിരുന്നത്. എൺപതുകളിൽ പ്രണയ നായകനിൽ നിന്നും ആഴമുള്ള കഥാപാത്രങ്ങൾ അദ്ദേഹം അവതരിപ്പിക്കുവാൻ തുടങ്ങി. ക്രാന്തി, ശക്തി, കര്‍മ്മ, സൗഗാദര്‍ അടക്കമുള്ള സിനിമകളില്‍ ശക്തമായ കഥാപാത്രങ്ങൾ അദ്ദേഹം അവതരിപ്പിച്ചു. മുഗള്‍ ഇ കസം, ദേവദാസ്, രാം ഔര്‍ ശ്യാം, അന്ദാസ്, മധുമതി തുടങ്ങിയ സിനിമകളിലെ വേഷങ്ങള്‍ ദിലീപ് കുമാറിനെ ഇന്ത്യൻ സിനിമയുടെ ഉന്നതിയിൽ എത്തിച്ചു.

1998 ല്‍ പുറത്തിറങ്ങിയ ക്വില ആണ് അവസാന ചിത്രം. നടന്‍, നിര്‍മാതാവ് എന്നീ നിലകളില്‍ ശോഭിച്ച ദീലീപ് കുമാര്‍ രാജ്യസഭാംഗമായും നാമനിര്‍ദേശം ചെയ്യപ്പെട്ടു. യൂസഫ് ഖാന്‍ എന്നാണ് അദ്ദേഹത്തിന്റെ യഥാര്‍ഥ പേര്. ഫിലിംഫെയര്‍ അവാര്‍ഡ് ആദ്യമായി നടനാണ് ദിലീപ് കുമാർ ‌ ഏറ്റവും കൂടുതല്‍ തവണ മികച്ച നടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ച നടന്‍ എന്ന റെക്കാർഡും ദിലീപ് കുമാറിന് സ്വന്തം. 1991ൽ പത്മഭൂഷണും 2015ൽ പത്മവിഭൂഷണും നൽകി രാജ്യം ആദരിച്ചു. 1994ല്‍ ദാദാ സാഹിബ് ഫാല്‍കെ പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചു. പാകിസ്താന്‍ സര്‍ക്കാരും രാജ്യത്തെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതിയായ നിഷാന്‍ -ഇ- ഇംതിയാസ് നല്‍കി 1997 ല്‍ അദ്ദേഹത്തെ ആദരിച്ചു

ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ആദ്യം; ആരാധകർക്കൊപ്പം 'പേട്രിയറ്റ്' ട്രെയ്‌ലർ ലോഞ്ച് ചെയ്യാൻ BIG M's

55 ദിവസങ്ങൾ, 'L366' ആദ്യ ഷെഡ്യൂൾ പൂർത്തിയായി; അടുത്ത ഷെഡ്യൂൾ മെയ് 5 ന് തുടങ്ങും

BIG M's COMING FOR A BLAST; അധികം വൈകില്ല, 'പേട്രിയറ്റ്' മെയ് 1 ന്

THE MAN BEHIND THE ROAR OF KGF AND MARCO; 'കാട്ടാളന്' രവി ബസ്രൂറിന്‍റെ സംഗീതവും

'കണ്ടതും കേട്ടതുമല്ല, വരാനിരിക്കുന്നത്…'; പ്രതീക്ഷകൾ ഉയർത്തി റോജിൻ-ജയസൂര്യ ടീമിന്റെ 'കത്തനാർ' ട്രെയ്‌ലർ

SCROLL FOR NEXT