Film News

വിനീത് നായകനായി ദിലീഷ് പോത്തന്‍ ചിത്രം, വാര്‍ത്ത തെറ്റ്

THE CUE

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന് ശേഷം ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ വിനീത് ശ്രീനിവാസന്‍ നായകനാകുന്നുവെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. തങ്കം എന്ന് പേരിട്ടിരിക്കുന്ന ചിത്രം നവംബറില്‍ തുടങ്ങുമെന്നായിരുന്നു ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ സംവിധാനത്തില്‍ ഉടന്‍ ചിത്രമില്ലെന്നും, വിനീതിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രം നവംബറില്‍ തുടങ്ങുമെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും ദിലീഷ് പോത്തന്‍ വ്യക്തമാക്കി.

ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ ഷഹീദ് അറാഫത്ത് സംവിധാനം ചെയ്യുന്ന ചിത്രം അണിയറയില്‍ ഒരുങ്ങുന്നുണ്ട്. കുമ്പളങ്ങി നൈറ്റ്‌സിന് ശേഷം ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണിത്. ഈ സിനിമയുടെ കാസ്റ്റിംഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിച്ചിട്ടില്ലെന്നാണ് അറിയുന്നത്. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ സിനിമകളാണ് ദിലീഷ് പോത്തന്‍ സംവിധാനം ചെയ്തിട്ടുള്ളത്. ശ്യാം പുഷ്‌കരന്റെ രചനയില്‍ ദിലീഷ് സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരത്തിലും സജീവ് പാഴൂര്‍ രചന നിര്‍വഹിച്ച തൊണ്ടിമുതലും ദൃക്‌സാക്ഷിയിലും ഫഹദ് ഫാസില്‍ ആയിരുന്നു നായകന്‍.

ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും പങ്കാളികളായ വര്‍ക്കിംഗ് ക്ലാസ് ഹീറോ എന്ന നിര്‍മ്മാണ വിതരണകമ്പനിയാണ് കുമ്പളങ്ങി നൈറ്റ്‌സ് നിര്‍മ്മിച്ചത്.

'കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നത് കണ്ടാണ് പലസ്തീൻ വിഷയത്തിൽ പ്രതികരിച്ചത്, അപ്പോഴും എന്റെ മതമാണ് പലരും കാണുന്നത്'; ഷെയ്ൻ നിഗം

ബോക്സ് ഓഫീസിൽ കൊടുങ്കാറ്റിന് തുടക്കമായി; കാന്താര ചാപ്റ്റർ 1 ആദ്യദിനം നേടിയത് 60 കോടി

NSS ക്യാമ്പിൻ്റെ പശ്ചാത്തലത്തിൽ പ്രേംപാറ്റ; ലിജീഷ് കുമാറിന്റെ തിരക്കഥയിൽ ആമിർ പള്ളിക്കലിന്റെ മൂന്നാമത്തെ ചിത്രം

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

SCROLL FOR NEXT