Film News

ചിരികളികളുമായി ധ്യാനും സംഘവും; 'ഭീഷ്മർ' മേക്കിങ് വീഡിയോ ശ്രദ്ധ നേടുന്നു

ധ്യാന്‍ ശ്രീനിവാസനേയും വിഷ്ണു ഉണ്ണികൃഷ്ണനേയും കേന്ദ്രകഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനംചെയ്യുന്ന 'ഭീഷ്മര്‍' എന്ന ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്തിറങ്ങി. ഷൂട്ടിങ് ലൊക്കേഷനിലെ രസകരമായ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി ഇറക്കിയ മേക്കിങ് വീഡിയോ സാമൂഹികമാധ്യങ്ങളില്‍ ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞു.

ധ്യാന്‍ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും 'ഭീഷ്മറി'നുണ്ട്. 'കള്ളനും ഭഗവതി'ക്കുംശേഷം ഈസ്റ്റ് കോസ്റ്റ് വിജയന്‍ വിഷ്ണു ഉണ്ണികൃഷ്ണനുമായി ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്. ദിവ്യ പിള്ള, രണ്ട് പുതുമുഖനായികമാര്‍ എന്നിവര്‍ക്കൊപ്പം ഇന്ദ്രന്‍സ്, ഉണ്ണി ലാലു, ഷാജു ശ്രീധര്‍, അഖില്‍ കവലയൂര്‍, സെന്തില്‍ കൃഷ്ണ, ജിബിന്‍ ഗോപിനാഥ്, വിനീത് തട്ടില്‍, സന്തോഷ് കീഴാറ്റൂര്‍, ബിനു തൃക്കാക്കര, മണികണ്ഠന്‍ ആചാരി, അബു സലിം, ജയന്‍ ചേര്‍ത്തല, സോഹന്‍ സീനുലാല്‍, വിഷ്ണു ഗ്രൂവി, ശ്രീരാജ്, ഷൈനി വിജയന്‍ തുടങ്ങി വലിയ താരനിര ചിത്രത്തില്‍ അണിനിരക്കുന്നു.

ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ നിര്‍മിക്കുന്ന എട്ടാമത്തെ ചിത്രമാണിത്. അന്‍സാജ് ഗോപിയുടേതാണ് കഥ. രതീഷ് റാം ക്യാമറയും ജോണ്‍കുട്ടി എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. രഞ്ജിന്‍ രാജ്, കെ.എ. ലത്തീഫ് എന്നിവര്‍ ഈണം നല്‍കിയ നാല് ഗാനങ്ങള്‍ക്ക് ഹരിനാരായണന്‍ ബി.കെ, സന്തോഷ് വര്‍മ, ഒ.എം. കരുവാരക്കുണ്ട് എന്നിവരാണ് വരികള്‍ രചിച്ചിരിക്കുന്നത്.

കലാസംവിധാനം: ബോബന്‍, വസ്ത്രാലങ്കാരം: മഞ്ജുഷ, മേക്കപ്പ്: സലാം അരൂക്കുറ്റി, സംഘട്ടനം: ഫിനിക്‌സ് പ്രഭു, മാഫിയ ശശി, സൗണ്ട് ഡിസൈന്‍: സച്ചിന്‍ സുധാകരന്‍, സൗണ്ട് മിക്‌സിങ്: വിഷ്ണു സുജാതന്‍, വിഎഫ്എക്‌സ്: നിതിന്‍ നെടുവത്തൂര്‍, കളറിസ്റ്റ്: ലിജു പ്രഭാകര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സുഭാഷ് ഇളമ്പല്‍, ഡിസൈനര്‍: മാമി ജോ, സ്റ്റില്‍സ്: അജി മസ്‌കറ്റ്.

സജിത്ത് കൃഷ്ണന്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറും രാജീവ് പെരുമ്പാവൂര്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറുമാണ്. ചിത്രത്തിന്റെ പി.ആര്‍.ഒ പ്രതീഷ് ശേഖറാണ്. ഈസ്റ്റ് കോസ്റ്റ് ഓഡിയോ എന്റര്‍ടെയിന്‍മെന്റ്‌സാണ് ഓഡിയോ ലേബല്‍. പാലക്കാടും പരിസരപ്രദേശങ്ങളിലുമായി ഒറ്റ ഷെഡ്യൂളില്‍ 42 ദിവസംകൊണ്ട് ചിത്രീകരണം പൂര്‍ത്തീകരിച്ച ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു.

ജോലി സമയത്തിന് ശേഷം ബോസ് വിളിച്ചാല്‍ ഫോണെടുക്കേണ്ടതുണ്ടോ? എന്താണ് റൈറ്റ് ടു ഡിസ്‌കണക്ട്?

നിവിൻ പോളി- ബി. ഉണ്ണികൃഷ്ണൻ ടീമിന്റെ ബിഗ് ബജറ്റ് പൊളിറ്റിക്കൽ ഡ്രാമ; ടൈറ്റിലും ട്രെയ്‌ലറും ഫെബ്രുവരി 17ന്

അജനീഷ് ലോക്നാഥ് മാജിക്കിനൊപ്പംസുനിലിന്റെ കിടിലൻ ഡാൻസും; കാട്ടാളനിലെ ആദ്യ ഗാനം എത്തി

തുടങ്ങാം - ഇനി നേരെ ചൊവ്വ; ചാക്കോച്ചനും മഞ്ജു വാര്യറും ഒരുമിക്കുന്ന ‘നേരെ ചൊവ്വ’ ടൈറ്റിൽ ലുക്ക്

'മോളിവുഡ് ടൈംസ്' നേരത്തേയെത്തും; റിലീസ് തീയതിയിൽ മാറ്റം

SCROLL FOR NEXT