Film News

​'ധ്രുവനച്ചത്തിരം ഇന്ന് റിലീസിനെത്തില്ല'; ചിത്രം തിയറ്ററുകളിലെത്തിക്കാൻ ഇനിയും ദിവസം ആവശ്യമാണെന്ന് ഗൗതം വാസുദേവ് മേനോൻ

ആ​രാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇന്ന് പ്രദർശനത്തിനെത്താനിരുന്ന ​ഗൗതം വാസുദേവ് മേനോൻ ചിത്രം ധ്രുവനച്ചത്തിരത്തിന്റെ റിലീസ് തീയതി നീട്ടി. പുതുക്കിയ തീയതി ഇതുവരെ പുറത്തു വിട്ടിട്ടില്ല. ചിത്രം ഇന്ന് പ്രദർശനത്തിനെത്തിക്കാൻ പരമാവധി ശ്രമിച്ചു എങ്കിലും സാധിച്ചില്ല എന്നും അതിന് വേണ്ടി ഇനിയും ഒന്നോ രണ്ടോ ദിവസം കൂടി തങ്ങൾക്ക് ആവശ്യമായി വരും എന്നും എക്സിൽ പങ്കുവച്ച ട്വീറ്റിൽ ​ഗൗതം വാസുദേവ് മേനോൻ വ്യക്തമാക്കി. വിക്രമിനെ നായകനാക്കി ​ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ചിത്രമാണ് ധ്രുവനച്ചത്തിരം. ഒരു ആക്ഷൻ പാക്ക്ഡായ ചിത്രം ഒരുവൂരിലെയൊരു ഫിലിം ഹൗസും ഒൺഡ്രാഗ എന്റെർറ്റൈന്മെന്റും ചേർന്നാണ് നിർമിച്ചത്.

ഗൗതം വാസുദേവ് മേനോന്റെ പോസ്റ്റ്:

ക്ഷമിക്കണം. ധ്രുവനച്ചത്തിരം ഇന്ന് സ്‌ക്രീനുകളിൽ എത്തിക്കാനായില്ല. ഞങ്ങൾ പരമാവധി ശ്രമിച്ചു. പക്ഷേ ഒന്നോ രണ്ടോ ദിവസം കൂടി ആവശ്യമാണെന്ന് തോന്നുന്നു. മുൻകൂർ ബുക്കിംഗുകളും ലോകമെമ്പാടുമുള്ള ശരിയായ സ്‌ക്രീനുകളും ഉപയോഗിച്ച് എല്ലാവർക്കും നല്ല അനുഭവം നൽകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ചിത്രത്തിന് നിങ്ങൾ നൽകുന്ന പിന്തുണ ഹൃദയസ്പർശിയാണ്. അതാണ് ഞങ്ങളെ മുന്നോട്ട് നയിച്ചതും. ഇനി കുറച്ച് ദിവസങ്ങൾ മാത്രം, ഞങ്ങൾ എത്തുന്നതായിരിക്കും.

സ്പൈ ത്രില്ലറായ ധ്രുവനച്ചത്തിരം 2016ലാണ് ആരംഭിക്കുന്നത്. ഗൗതം മേനോന്റെ സാമ്പത്തിക പ്രശ്നം മൂലം 2018 മുതല്‍ ചിത്രത്തിന്റെ ജോലികള്‍ നിര്‍ത്തി വെച്ചിരിക്കുകയായിരുന്നു. പിന്നീട് 2019ല്‍ ചിത്രം റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചെങ്കിലും സാങ്കേതിക തടസങ്ങള്‍ മൂലം നീണ്ട് പോവുകയായിരുന്നു. ചിത്രത്തില്‍ രഹസ്യ അന്വേഷണ ഏജന്റായ ജോണ്‍ എന്ന കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിക്കുന്നത്. റിതു വർമ്മ, പാർത്ഥിപൻ, സിമ്രാൻ, ശരത്കുമാർ, വിനായകൻ, രാധിക ശരത്കുമാർ, ദിവ്യ ദർശിനി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ. ഹാരിസ് ജയരാജാണ് ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്. മനോജ് പരമഹംസ, കതിർ, വിഷ്ണു ദേവ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ആന്റണി നിർവഹിക്കുന്നു.

ഡോൺ പാലത്തറുടെ പുതിയ ചിത്രം വരുന്നു; പാർവ്വതി തിരുവോത്തും ദിലീഷ് പോത്തനും മുഖ്യവേഷത്തിൽ

പിയൂഷ് പാണ്ഡെ: ഇന്ത്യന്‍ പരസ്യരംഗത്തെ സൂപ്പര്‍ ഹീറോ

'ഇന്ത്യന്‍ എഡിസനാ'യി ആർ. മാധവൻ; വരുന്നു 'ജി.ഡി.എന്‍', ശ്രദ്ധ നേടി ഫസ്റ്റ് ലുക്ക്

ജാതിവ്യവസ്ഥ, സ്‌പോര്‍ട്‌സ്; രാഷ്ട്രീയം പറയുന്ന ബൈസണ്‍ കാലമാടന്‍

കടലിൽ നിന്നുള്ള സർപ്രൈസ് മൊമന്റ് ? | Sailor Amrutha Jayachandran Interview

SCROLL FOR NEXT