Film News

'ഏഴ് വർഷത്തെ കാത്തിരിപ്പിന് വിരാമം' ; വിക്രമിന്റെ ധ്രുവനച്ചത്തിരം നവംബർ 24 മുതൽ

നീണ്ട നാളത്തെ കാത്തിരിപ്പുകൾക്കൊടുവിൽ റിലീസ് തീയതി പ്രഖ്യാപിച്ച് വിക്രം നായകനായ ധ്രുവനച്ചത്തിരം. ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം നവംബർ 24 ന് തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ പുതിയ ട്രെയ്‌ലർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഒരുവൂരിലെയോരു ഫിലിം ഹൗസും ഒൺഡ്രാഗ എന്റെർറ്റൈന്മെന്റും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ചിത്രത്തില്‍ രഹസ്യ അന്വേഷണ ഏജന്റായ ജോണ്‍ എന്ന കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിക്കുന്നത്. റിതു വർമ്മ, പാർത്ഥിപൻ, സിമ്രാൻ, ശരത്കുമാർ, വിനായകൻ, രാധിക ശരത്കുമാർ, ദിവ്യ ദർശിനി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ. ഹാരിസ് ജയരാജാണ് ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്. മനോജ് പരമഹംസ, കതിർ, വിഷ്ണു ദേവ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ആന്റണി നിർവഹിക്കുന്നു.

സപൈ ത്രില്ലറായ ധ്രുവനച്ചത്തിരം 2016ലാണ് ആരംഭിക്കുന്നത്. ഗൗതം മേനോന്റെ സാമ്പത്തിക പ്രശ്നം മൂലം 2018 മുതല്‍ ചിത്രത്തിന്റെ ജോലികള്‍ നിര്‍ത്തി വെച്ചിരിക്കുകയായിരുന്നു. പിന്നീട് 2019ല്‍ ചിത്രം റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചെങ്കിലും സാങ്കേതിക തടസങ്ങള്‍ മൂലം നീണ്ട് പോവുകയായിരുന്നു. ചിത്രം റിലീസ് ചെയ്യാന്‍ വർഷങ്ങൾ നീണ്ടതോടെ 'ധ്രുവനച്ചത്തിര'വുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകള്‍ സമൂഹമാധ്യമത്തില്‍ പ്രചരിച്ചിരുന്നു.

ഇന്ത്യന്‍‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് യുഎഇ

'രാഷ്ട്രീയ നേതാവിന് വേണ്ടത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ, കോൺഗ്രസിൽ അതുള്ളത് വി.ഡി. സതീശന്'; കുറിപ്പുമായി സത്യൻ അന്തിക്കാട്

ലോക പ്രശസ്ത സംവിധായകന്‍ പാന്‍ നളിനൊപ്പം കാനില്‍ ബാലന്‍ ടീമും

വി.ഡി.സതീശന്‍ മുഖ്യമന്ത്രി; ജനഹിതത്തിന് ഒപ്പം ഹൈക്കമാന്‍ഡ്

ഉടലോളം ഉയിരോളം; കെ.വി.വിജേഷിനെ കുറിച്ച്

SCROLL FOR NEXT