Film News

അത് ai ആയിരുന്നില്ല; നായികയ്‌ക്കൊപ്പം ക്യാമറയും വെള്ളത്തിൽ ചാടി, 'ധൂമകേതു' പോസ്റ്ററിന്റെ മേക്കിങ് വീഡിയോ ശ്രദ്ധ നേടുന്നു

നിഖില വിമലും സജിന്‍ ഗോപുവും അഭിനയിക്കുന്ന പുതിയ ചിത്രം ധൂമകേതുവിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വന്നത്. പോസ്റ്ററില്‍ ചിത്രീകരിച്ചിരിക്കുന്നത് വെള്ളത്തിന് അടയില്‍ നിന്നുള്ള രംഗമാണ്. നിഖില വിമലിനേയും സജിന്‍ ഗോപുവിനേയും ചിലര്‍ ചേര്‍ന്ന് പിടിച്ച് വലിക്കുന്നതാണ് പോസ്റ്ററിലുള്ളത്. നിഖിലയുടെയും സജിന്റേയും മുഖം മാത്രമാണ് വ്യക്തമായി കാണാനാകുന്നത്. കാഴ്ചക്കാരില്‍ കൗതുകമുണര്‍ത്തുന്നതായിരുന്നു പോസ്റ്റര്‍.

ഇത് എഐ ഉപയോഗിച്ച് ഒരുക്കിയതായിരിക്കും എന്നായിരുന്നു പലരുടെയും നിഗമനം. എന്നാൽ അതിന് മറുപടി നൽകി കൊണ്ട് പോസ്റ്ററിലുള്ള നിഖിലയുടെ ഷൂട്ട് വെള്ളത്തിന് അടിയില്‍ വച്ച് ചിത്രീകരിക്കുന്ന വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഷൈജു ഖാലിദ്. ഈ മേക്കിങ് വീഡിയോയും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി കഴിഞ്ഞു.

സൂക്ഷ്മദര്‍ശിനിയ്ക്ക് ശേഷം ഹാപ്പി അവേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സും എ ആന്‍ഡ് എച്ച്എസ് പ്രൊഡക്ഷന്‍ ഹൗസും ഒരുക്കുന്ന ചിത്രമാണ് ധൂമകേതു. സിനിമയുടെ സംവിധാനം സുധി മാഡിസണ്‍ ആണ്. സജിന്‍ ഗോപു, നിഖില വിമല്‍, ഷൈന്‍ ടോം ചാക്കോ, ഗണപതി, മഞ്ജു പിള്ള, നിയാസ് ബക്കര്‍, സിദ്ധാര്‍ത്ഥ് ഭരതന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, സജിന്‍ അലി, അബ്ബാസ് തിരുനാവായ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് സോണിയും മനുവും ചേര്‍ന്നാണ്.

വിതരണം : ഭാവന റിലീസ്, ഛായാഗ്രഹണം: ജിൻ്റോ ജോർജ്ജ്, എഡിറ്റർ: വിവേക് ഹർഷൻ, സംഗീത സംവിധാനം: അങ്കിത് മേനോൻ, പ്രൊഡക്ഷൻ ഡിസൈനർ: ഔസേപ്പ് ജോൺ, ശബ്ദലേഖനം: രംഗനാഥ് രവി, വസ്ത്രാലങ്കാരം: മഷർ ഹംസ, ചമയം: ആർ. ജി. വയനാടൻ, പ്രൊഡക്ഷൻ കൺട്രോളർ: ആൻറണി തോമസ്, സംഘട്ടനം: സ്റ്റീവൻ കുമാർ, കാസ്റ്റിംഗ് ഡയറക്ടർ: ബിനോയ് നമ്പാല, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബോബി സത്യശീലൻ, ഫിനാൻസ് കൺട്രോളർ: ഷൗക്കത്ത് കല്ലൂസ്, സൗണ്ട് മിക്സ്: വിഷ്ണു സുജാതൻ, ഡിസൈൻ: യെല്ലോടൂത്ത്സ്, സ്റ്റിൽസ്: സെറീൻ ബാബു, പ്രൊമോ സ്റ്റിൽസ്: വിഷ്ണു തണ്ടാശ്ശേരി, രോഹിത് കെ. സുരേഷ്, അസോസിയേറ്റ് ഡയറക്ടർമാർ: നിശാന്ത് എസ്. പിള്ള, വാസുദേവൻ വി. യു, ഡി.ഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, വി.എഫ്.എക്സ്: പിക്റ്റോറിയൽ വി.എഫ്.എക്സ്, പ്രോലാബ് വി.എഫ്.എക്സ്, പി.ആർ.ഒ: ആതിര ദിൽജിത്ത്.

'ട്രാഫിക്ക് അല്ലെങ്കിൽ മറ്റൊരു ട്രെൻഡ് സെറ്റർ'; സഞ്ജയ് അഭിമുഖം

കോര്‍പറേറ്റ് ഗൂഢാലോചനയോ 13,000 കോടിയുടെ 'അദാനി-എം.എസ്.സി' കച്ചവടം?

ജി. മാർത്താണ്ഡന്റെ 'ഒരു തനി നാടൻ തുള്ളൽ'; 'ഓട്ടം തുള്ളൽ' ജൂലൈ 24 ന്

നിങ്ങൾ പ്രതീക്ഷിക്കുത്തിനുമപ്പുറം കുറെ പരിപാടികളുള്ള സിനിമയായിരിക്കും ഐ നോബഡി: പൃഥ്വിരാജ്

കൗണ്ടറുകൾ, കോമഡികൾ, കഥകൾ... ഓഫ് സ്‌ക്രീനിൽ ബൈജു ചേട്ടൻ ഫുൾ ഫൺ ആയിരുന്നു: റോഷൻ മാത്യു

SCROLL FOR NEXT