Film News

സീനിയേഴ്‌സും ജൂനിയേഴ്‌സും ഒരുപോലെ കയ്യടി നേടുന്നു; ചിരിയുടെ ജൈത്രയാത്രയുമായി "ധീരൻ"

ചീയേർസ് എന്റർറ്റൈന്മെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമ്മിച്ച "ധീരൻ" വിജയകരമായി പ്രദർശനം തുടരുന്നു. ആദ്യ ഷോ മുതൽ തന്നെ ഗംഭീര പ്രേക്ഷക - നിരൂപക പ്രതികരണം ലഭിച്ച ചിത്രം നിറഞ്ഞ സദസ്സുകളിലാണ് മുന്നേറുന്നത്. നവാഗതനായ ദേവദത്ത് ഷാജി രചിച്ചു സംവിധാനം ചെയ്ത ചിത്രം ഹാസ്യത്തിനു പ്രാധാന്യം നൽകിയാണ് ഒരുക്കിയിരിക്കുന്നത്. ആദ്യാവസാനം പ്രേക്ഷകർക്ക് വലിയ ചിരി സമ്മാനിക്കുന്ന ചിത്രത്തിൽ പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന രംഗങ്ങളും ആക്ഷനും മനോഹരമായി കോർത്തിണക്കിയിട്ടുണ്ട്.

'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ വമ്പൻ ഹിറ്റുകൾക്ക് ശേഷം ചീയേർസ് എന്റർറ്റൈന്മെന്റ്സിന്റെ തുടർച്ചയായ നാലാം വിജയമാണ് "ധീരൻ". ചിരിയിലൂടെ തന്നെയാണ് ചീയേർസ് എന്റർറ്റൈന്മെന്റ്സിന്റെ മുൻ ചിത്രങ്ങളും വിജയം നേടിയത്. ആ വഴിയിലൂടെ തന്നെയാണ് ധീരനും സഞ്ചരിക്കുന്നതെന്ന് തീയേറ്ററുകളുടെ മുന്നിലെ ഹൗസ്ഫുൾ ബോർഡുകളും, തിയറ്ററുകൾക്കുള്ളിൽ നിറയുന്ന കയ്യടികളും പൊട്ടിച്ചിരികളും സാക്ഷ്യം പറയുന്നു.

ധീരൻ എന്ന ടൈറ്റിൽ കഥാപാത്രമായി രാജേഷ് മാധവൻ വേഷമിട്ട ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നത് മലയാളത്തിന്റെ വിന്റേജ് താരങ്ങളായ ജഗദീഷ്, അശോകൻ, മനോജ് കെ ജയൻ, സുധീഷ്, വിനീത് എന്നിവരാണ്. ഇവർക്കൊപ്പം ചിരിയുടെ പൊടിപൂരവുമായി ശബരീഷ് വർമ്മ, അഭിരാം രാധാകൃഷ്ണൻ എന്നിവരും ശ്രദ്ധ നേടുന്നുണ്ട്. സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ, നായികാ വേഷം ചെയ്ത അശ്വതി മനോഹരൻ, ശ്രീകൃഷ്ണ ദയാൽ (ഇൻസ്പെക്ടർ ഋഷി, ജമ, ദ ഫാമിലി മാൻ ഫെയിം), ഇന്ദുമതി മണികണ്ഠൻ (മെയ്യഴകൻ, ഡ്രാഗൺ ഫെയിം), വിജയ സദൻ, ഗീതി സംഗീത, അമ്പിളി (പൈങ്കിളി ഫെയിം) എന്നിവരും ശ്രദ്ധ നേടുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. അതിൽ തന്നെ അശോകൻ, സുധീഷ് എന്നിവർ തങ്ങളുടെ കോമഡി നമ്പറുകൾ കൊണ്ട് വമ്പൻ കയ്യടിയാണ് നേടിയെടുക്കുന്നത്.

അർബൻ മോഷൻ പിക്ചർസും, UVR മൂവീസ്, JAAS പ്രൊഡക്ഷൻസ് എന്നിവരാണ് ചിത്രത്തിൻ്റെ സഹനിർമ്മാതാക്കൾ. ഛായാഗ്രഹണം - ഹരികൃഷ്ണൻ ലോഹിതദാസ്, സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിൻ ജോർജ്ജ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ കുമാരൻ, ലിറിക്‌സ്- വിനായക് ശശികുമാർ, ഷർഫു, സുഹൈൽ കോയ, ശബരീഷ് വർമ്മ, കോസ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- സുധി സുരേന്ദ്രൻ, ആക്ഷൻ ഡയറക്ടർസ്- മഹേഷ് മാത്യു, മാഫിയ ശശി, അഷ്‌റഫ് ഗുരുക്കൾ, സൗണ്ട് ഡിസൈൻ- വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുധീഷ് രാമചന്ദ്രൻ, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- റിഷാജ് മുഹമ്മദ്, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ- ഐക്കൺ സിനിമാസ് റിലീസ്.

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT