Film News

പൊട്ടിച്ചിരിപ്പിച്ചും ത്രില്ലടിപ്പിച്ചും ദേവദത്ത് ഷാജിയുടെ ആദ്യ ചിത്രം, മികച്ച പ്രതികരണങ്ങളുമായി 'ധീരൻ' തിയറ്ററുകളിൽ

പ്രേക്ഷകരെ ചിരിപ്പിച്ചും ത്രില്ലടിപ്പിച്ചും വിജയ കുതിപ്പ് തുടർന്ന് ദേവദത്ത് ഷാജി സംവിധാനം ചെയ്ത "ധീരൻ". ആദ്യാവസാനം പ്രേക്ഷകരെ ഏറെ രസിപ്പിക്കുന്ന, ഹാസ്യത്തിന് പ്രാധാന്യം നൽകിയൊരുക്കിയ ചിത്രമാണ് 'ധീരൻ'. ദേവദത്ത് ഷാജി തന്നെ രചനയും നിർവഹിച്ച ചിത്രം നിർമ്മിച്ചിരിക്കുന്നത് ചീയേർസ് എന്റെർറ്റൈന്മെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്നാണ്. 'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സ് നിർമിച്ച ചിത്രമാണ് ഇത്. രാജേഷ് മാധവൻ, ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ, ശബരീഷ് വർമ്മ, വിനീത് തുടങ്ങിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മലയാളത്തിലെ വിന്റേജ് താരങ്ങളായ ജഗദീഷ്, മനോജ് കെ ജയൻ, അശോകൻ, സുധീഷ്, വിനീത് എന്നിവർ ഒരു സിനിമയിൽ ഒരുമിച്ചെത്തുന്നു എന്നതും ചിത്രത്തിന്റെ ആകർഷണ ഘടകങ്ങളിൽ ഒന്നാണ്. സിദ്ദിഖ്- ലാൽ ചിത്രങ്ങളുടെ ഫീൽ സമ്മാനിക്കുന്ന സിറ്റുവേഷണൽ കോമെഡികളിലൂടെ മുന്നേറുന്ന ചിത്രത്തിൽ, ആക്ഷനും ഡ്രാമക്കും വൈകാരിക നിമിഷങ്ങൾക്കും കൃത്യമായ സ്ഥാനം നൽകിയിട്ടുണ്ട്. കരിയറിലെ തന്നെ വളരെ വ്യത്യസ്തമായ മേക്കോവറിൽ ഇതുവരെ ചെയ്യാത്ത തരത്തിലുള്ള കഥാപാത്രമായാണ് വിനീത് അഭിനയിച്ചിരിക്കുന്നത് എന്നതും ചിത്രത്തിന്റെ ഹൈലൈറ്റുകളിൽ ഒന്നാണ്. അഭിരാം രാധാകൃഷ്ണൻ, സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ, ശ്രീകൃഷ്ണ ദയാൽ (ഇൻസ്പെക്ടർ ഋഷി, ജമ, ദ ഫാമിലി മാൻ ഫെയിം), ഇന്ദുമതി മണികണ്ഠൻ (മെയ്യഴകൻ, ഡ്രാഗൺ ഫെയിം), വിജയ സദൻ, ഗീതി സംഗീത, അമ്പിളി (പൈങ്കിളി ഫെയിം) തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അശ്വതി മനോഹരനാണ് ചിത്രത്തിലെ നായിക.

അർബൻ മോഷൻ പിക്ചർസും, UVR മൂവീസ്, JAAS പ്രൊഡക്ഷൻസ് എന്നിവരാണ് ചിത്രത്തിൻ്റെ സഹനിർമ്മാതാക്കൾ. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിൻ ജോർജ്ജ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ കുമാരൻ, ലിറിക്‌സ്- വിനായക് ശശികുമാർ, ഷർഫു, സുഹൈൽ കോയ, ശബരീഷ് വർമ്മ, കോസ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- സുധി സുരേന്ദ്രൻ, ആക്ഷൻ ഡയറക്ടർസ്- മഹേഷ് മാത്യു, മാഫിയ ശശി, അഷ്‌റഫ് ഗുരുക്കൾ, സൗണ്ട് ഡിസൈൻ- വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുധീഷ് രാമചന്ദ്രൻ, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- റിഷാജ് മുഹമ്മദ്, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ- ഐക്കൺ സിനിമാസ് റിലീസ്.

റൊമാൻസും കോമഡിയും ത്രില്ലറും ഒരുമിച്ച്, ഹൃദു ഹാറൂണും പ്രീതി മുകുന്ദനും ഒരുമിക്കുന്ന 'മേനേ പ്യാർ കിയാ' റിലീസ് തീയതി പ്രഖ്യാപിച്ചു

ക്രിയേറ്റിവ് ഹെഡ് സ്ഥാനത്ത് നിന്ന് എംഡിഎംഎ കേസിലെ പ്രതിയെ നീക്കി, ഒബ്സ്ക്യൂറ എന്റർടെയിൻമെന്റിന്റെ വിശദീകരണം

ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് ഏഷ്യാനെറ്റ് ന്യൂസ് , ബാർക്ക് റേറ്റിങ്ങിൽ മൂന്നാം സ്ഥാനത്തേക്ക് ഇടിഞ്ഞ് റിപ്പോർട്ടർ ടിവി, രണ്ടാമത് 24

കൊച്ചിയില്‍ എംഡിഎംഎയുമായി യുട്യൂബര്‍ യുവതിയും സുഹൃത്തും പിടിയില്‍

കാലടി സംവരണ അട്ടിമറി; പരാതിക്കാരിക്ക് പിഎച്ച്ഡി പ്രവേശനം നല്‍കണമെന്ന് ഹൈക്കോടതി, സംഭവിച്ചതെന്ത്?

SCROLL FOR NEXT