Film News

ആക്ഷൻ ഉറപ്പ്, ധനുഷിന്റെ പിറന്നാൾ ദിനത്തിൽ ക്യാപ്റ്റൻ മില്ലറെ അവതരിപ്പിച്ച് ടീസർ

ധനുഷിനെ നായകനാക്കി 'റോക്കി', 'സാനി കായിതം' എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന 'ക്യാപ്റ്റൻ മില്ലറി'ന്റെ ടീസർ റിലീസ് ചെയ്തു. ബി​ഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ ആക്ഷന് ഏറെ പ്രാധാന്യം ഉണ്ടെന്നാണ് ടീസർ നൽകുന്ന സൂചന. ഒരു ആക്ഷൻ പീരീഡ് ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിൽ മില്ലർ എന്ന വിപ്ലവ നായകനായി ആണ് ധനുഷ് എത്തുന്നത്. ചിത്രം ഒരേ സമയം തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിൽ ഒരുങ്ങുന്ന ചിത്രം ഡിസംബർ 15 ന് തിയറ്ററുകളിലെത്തും.

ധനുഷിനെക്കൂടാതെ കന്നഡ സൂപ്പർതാരം ശിവരാജ് കുമാർ, തെലുങ്ക് താരം സുന്ദീപ് കിഷൻ, പ്രിയങ്കാ മോഹൻ, ജോൺ കൊക്കെൻ, നിവേദിത സതീഷ് എന്നിവരാണ് മറ്റു പ്രധാനവേഷങ്ങളിലെത്തുന്നത്. സത്യജ്യോതി ഫിലിംസിന്റെ ബാനറിൽ ടി ജി നാഗരാജൻ അവതരിപ്പിക്കുന്ന ചിത്രം പ്രൊഡ്യൂസ് ചെയ്യുന്നത് സെന്തിൽ ത്യാഗരാജനും അർജുൻ ത്യാഗരാജനുമാണ്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സ്റ്റണ്ട് കൈകാര്യം ചെയ്യുന്നത് ദിലീപ് സുബ്ബരായൻ ആണ്.

ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീതം. 'വാത്തി' എന്ന സിനിമക്ക് ശേഷം ജി വി പ്രകാശ് കുമാറും ധനുഷും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ക്യാപ്റ്റൻ മില്ലർ. ചിത്രത്തിന്റെ ഛായാഗ്രഹണം സിദ്ധാർത്ഥ നുനിയും എഡിറ്റിഗ് നാഗൂരനും നിർവഹിക്കുന്നു. വിവേക്, അരുൺരാജ കാമരാജ്, ഉമാദേവി, കബീർ വാസുകി എന്നിവരാണ് ഗാനങ്ങൾക്കായി വരികളെഴുതുന്നത്. ധനുഷിന്റെ കരിയറിലെ ഏറ്റവും മുതല്മുടക്കുള്ള ചിത്രമാണ് 'ക്യാപ്റ്റൻ മില്ലർ'.

മഞ്ഞുമ്മൽ ബോയ്സിന് ശേഷം പറവ ഫിലിംസ്, റൈഫിൾ ക്ലബിന് ശേഷം ഒപ്പിഎം സിനിമാസ്; പുതിയ ചിത്രം കോഴിക്കോട് ആരംഭിച്ചു

ഹൃദയങ്ങൾ കീഴടക്കുന്ന 'പാതിരാത്രി'; നവ്യ നായർ- സൗബിൻ ഷാഹിർ- റത്തീന ചിത്രത്തിന് മികച്ച പ്രതികരണം

'പാതിരാത്രി എനിക്ക് വെറുമൊരു സിനിമയല്ല, നിശബ്ദത പാലിക്കാൻ വിസമ്മതിച്ച ശബ്ദം കൂടിയാണ്'; കുറിപ്പുമായി റത്തീന

മനം കവരുന്ന 'അതിശയം'; 'ഇന്നസെന്റി'ലെ ഗാനം ശ്രദ്ധ നേടുന്നു

ധന്വന്തരിയുടെ ആദ്യ അന്താരാഷ്ട്ര കേന്ദ്രം ദുബായില്‍ തുടങ്ങി

SCROLL FOR NEXT