Film News

'കർണ്ണ'നിൽ കൈവിലങ്ങുമായി ധനുഷ്;ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ റിലീസ് തീയതിയും

ധനുഷിനെ നായകനാക്കി മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന കർണ്ണന്റെ ഫസ്റ്റ് ലുക് പോസ്റ്റർ റിലീസ് ചെയ്തു. കൈയ്യിൽ വിലങ്ങും നെറ്റിയിൽ മുറിവുമുള്ള ധനുഷിന്റെ ചിത്രമാണ് പോസ്റ്ററിൽ ഉള്ളത്. സിനിമയുടെ റിലീസ് തീയതിയും പോസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏപ്രിൽ ഒൻപതിനാണ് സിനിമയുടെ റിലീസ്. നടൻ ധനുഷിന്റെ ട്വിറ്റെർ പേജിലൂടെയാണ് സിനിമയുടെ പോസ്റ്റർ റിലീസ് ചെയ്തത്. സംവിധായകൻ മാരി സെൽവരാജും സിനിമയുടെ പോസ്റ്റർ പങ്കുവെച്ചിരുന്നു.

നീതിയുടെ ആത്മാവ് ഒരിക്കലും മരിക്കില്ല. നിങ്ങള്‍ ഏറെ കാത്തിരുന്ന കര്‍ണ്ണന്റെ ഫസ്റ്റ് ലുക്കും റിലീസിംഗ് തിയതിയും പങ്കുവെക്കുന്നു
മാരി സെല്‍വരാജ്

ഡിസംബറിലായിരുന്നു സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. രജിഷ വിജയനാണ് ചിത്രത്തിലെ നായിക. ധനുഷിന്റെ നാൽപ്പത്തിയൊന്നാമത്തെ ചിത്രവും രജിഷയുടെ ആദ്യ തമിഴ് ചിത്രവുമാണ് കർണ്ണൻ. ചിത്രത്തിനായുള്ള ഇരുവരുടെയും മേക്ക്ഓവർ നേരത്തെ ശ്രദ്ധ നേടിയിരുന്നു.

'പരിയേറും പെരുമാള്‍' എന്ന ഒറ്റച്ചിത്രം കൊണ്ടുതന്നെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകനാണ് മാരി സെല്‍വരാജ്. തമിഴ് ഗ്രാമീണ പശ്ചാത്തലത്തില്‍ ജാതി രാഷ്ട്രീയം പറഞ്ഞ ചിത്രം ഏറെ പുരസ്‍കാരങ്ങളും നേടിയിരുന്നു. ആയിരത്തിൽ ഒരുവൻ രണ്ടാം ഭാഗത്തിന് പിന്നാലെ ധനുഷ്- ശെൽവരാഘവൻ ടീമിന്റെ 'നാനെ വരുവേൻ' എന്ന ചിത്രവും അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. 'കർണന്റെ' നിർമാതാവ് കലൈപുലി തനുവിന്റെ വി. ക്രിയേഷൻസ് തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്.

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

SCROLL FOR NEXT