Film News

ദ ഗ്രേ മാന്‍; പ്രമോഷന് മക്കള്‍ക്കൊപ്പം എത്തി ധനുഷ്

ദ ഗ്രേ മാന്‍ എന്ന ഹോളിവുഡ് ചിത്രത്തിന്റെ പ്രമോഷന് മക്കള്‍ക്കൊപ്പം എത്തി നടന്‍ ധനുഷ്. യാത്ര, ലിംഗ എന്നാണ് ധനുഷിന്റെ മക്കളുടെ പേര്. ഇരുവര്‍ക്കും ഒപ്പമുള്ള ധനുഷിന്റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ ട്രെന്റിംഗാണ്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിലെ ധനുഷിന്റെ ഫൈറ്റ് സീനിനും സോഷ്യല്‍ മീഡിയയില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്.

അവഞ്ചേഴ്സ് ഇന്‍ഫിനിറ്റി വാര്‍, എന്‍ഡ് ഗെയിം തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ജോ റൂസോ, ആന്റണി റൂസോ എന്നിവരുടെ ഏറെ പ്രതീക്ഷ നല്‍കുന്ന ചിത്രമാണ് 'ദി ഗ്രേ മാന്‍'. ചിത്രം ജൂലൈ 22ന് നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്യും. നെറ്റ്ഫ്ലിക്സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് 'ദി ഗ്രേ മാനെ'ന്ന് റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തില്‍ റയാന്‍ ഗോസ്ലിംഗ്, ക്രിസ് ഇവാന്‍സ്, അനാ ഡെ അര്‍മാസ്, തുടങ്ങിയവര്‍ക്കൊപ്പം ധനുഷും പ്രധാന വേഷം ചെയ്യുന്നു.

മാര്‍ക്ക് ഗ്രേനെയുടെ 'ദ ഗ്രേ മാന്‍' എന്ന ത്രില്ലര്‍ നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കോര്‍ട്ട് ജെന്‍ട്രി എന്ന മുന്‍കാല സി.ഐ.എ ഓപ്പറേറ്റീവിനെ ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്. റെയാന്‍ ഗോസ്ലിങ്ങാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജെസീക്ക ഹെന്‍വിക്ക്, വാഗ്നര്‍ മൗറ, ബില്ലി ബോബ് തോണ്‍ടണ്‍, ആല്‍ഫ്രെ വുഡാര്‍ഡ്, റെഗെ-ജീന്‍ പേജ്, ജൂലിയ ബട്ടേഴ്‌സ്, ഇമെ ഇക്വാകോര്‍, സ്‌കോട്ട് ഹേസ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

മത്സരം കടുക്കും, എന്തു ഫലവും പ്രതീക്ഷിക്കാവുന്ന തെരഞ്ഞെടുപ്പ്; സം​ഗീത് കെ. അഭിമുഖം

നിവിൻ പോളി-ബി. ഉണ്ണികൃഷ്ണൻ ചിത്രം 'പ്രതിഛായ' തിയറ്ററുകളിൽ മുന്നേറുന്നു

ഇതാണ് പ്രേക്ഷകർ നൽകിയ യഥാർത്ഥ വിജയം! ഹൗസ്‌ഫുൾ ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി "ഡർബി" സൂപ്പർഹിറ്റിലേക്ക്

പഞ്ചനക്ഷത്ര കമ്യൂണിസ്‌റ്റ്‌ ജീവിതത്തിന്‌ കൈയാമം

'ഭരതനാട്യം' ഒടിടിയിൽ കണ്ടിഷ്ടപ്പെട്ടവർക്ക് 'മോഹിനിയാട്ടം' നിരാശ നൽകിയില്ല: സംവിധായകൻ കൃഷ്ണദാസ് മുരളി അഭിമുഖം

SCROLL FOR NEXT