Film News

ധനുഷ് - ശെൽവരാഘവൻ ടീമിന്റെ ആക്ഷൻ പടം, 'നാനെ വരുവേൻ'; ടൈറ്റിൽ പോസ്റ്റർ

ആയിരത്തിൽ ഒരുവൻ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ധനുഷ്- ശെൽവരാഘവൻ ടീമിന്റെ അടുത്ത ചിത്രം. 'നാനെ വരുവേൻ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഇരുവരും ട്വിറ്ററിലൂടെ പങ്കുവെച്ചു. ശെൽവരാഘവന്റേതാണ് തിരക്കഥ. ധനുഷ് ചിത്രം 'കർണന്റെ' നിർമാതാവ് കലൈപുലി തനുവാണ് നിർമാണം.

യുവൻ ശങ്കര രാജയുടേതാണ് സംഗീതം. അരവിന്ദ് കൃഷ്ണയാണ് ഛായാഗ്രഹണം. ആക്ഷൻ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഒരു ജീപ്പും നിർണായക പങ്കുവഹിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. 2021 മാർച്ചിൽ ചിത്രീകരണത്തിലേയ്ക്ക് കടക്കും.

ധനുഷ് - ശെൽവരാഘവൻ കൂട്ടുകെട്ടിൽ 'പുതുപ്പേട്ടൈ'യുടെ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം പ്രതീക്ഷിച്ചിരുന്ന പ്രേക്ഷകരിലേയ്ക്ക് അപ്രതീക്ഷിതമായിട്ടായിരുന്നു ആയിരത്തിൽ ഒരുവൻ രണ്ടാം ഭാഗം വരുന്നു എന്ന വാർത്ത എത്തിയത്. കാർത്തിയെ നായകനാക്കി 2010ൽ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രത്തിന് രണ്ടാം ഭാഗം വരുമ്പോൾ ധനുഷിന്റെ കഥാപാത്രത്തെ കുറിച്ചുളള സംശയങ്ങളും ഏറെയാണ്. ആക്ഷൻ അഡ്വഞ്ചർ സ്വഭാവമുള്ള സിനിമക്കായി 2024 വരെ കാത്തിരിക്കേണ്ടിവരുമെന്നാണ് ധനുഷ് ട്വിറ്ററിലൂടെ അറിയിച്ചത്. 'കർണ്ണൻ', ‘അദ്രങ്കി രേ’, ‘ജഗമേ തന്തിരം’ എന്നീ ചിത്രങ്ങളിലാണ് ധനുഷിന്റേതായി വരാനിരിക്കുന്ന ചിത്രങ്ങൾ.

Dhanush and Selvaraghavan's upcoming film titled 'Naane Varuven'

ഗാസയിലെ കരയുദ്ധം മനുഷ്യത്വമില്ലായ്മയുടെ അങ്ങേയറ്റം; ഡോ.എ.കെ.രാമകൃഷ്ണന്‍ അഭിമുഖം

ദുബായിലെ ലിവാനിൽ കോൺഫിഡന്‍റ് ഗ്രൂപ്പിന്‍റെ പ്രസ്റ്റൺ പദ്ധതിക്ക് തുടക്കമായി

ഇതുവരെയുള്ള ജീത്തു ജോസഫ് സിനിമകളിൽ നിന്ന് കുറച്ച് വ്യത്യസ്‍തമാണ് മിറാഷ്: ആസിഫ് അലി

മോഹൻലാൽ ചിത്രം എപ്പോൾ? മറുപടിയുമായി കൃഷാന്ത്

'ഭയങ്കര പൊട്ടന്‍ഷ്യലുള്ള നടനാണ് ധ്യാന്‍' എന്നാണ് ബേസില്‍ എന്നോട് പറഞ്ഞത്: മുഹാഷിന്‍

SCROLL FOR NEXT