Film News

മലയാള സിനിമയിലെ ജൂനിയേഴ്സും സീനിയേഴ്സും അടങ്ങുന്ന 'ധീരന്റെ' കാസ്റ്റിം​ഗ് പൂർത്തിയാക്കിയത് ഒന്നര വർഷം കൊണ്ട്: ദേവദത്ത് ഷാജി

'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ നിർമിച്ച് ദേവദത്ത് ഷാജി സംവിധാനം ചെയ്ത ചിത്രമാണ് "ധീരൻ". കഴിഞ്ഞ ദിവസം തിയറ്ററുകളിലെത്തിയ ചിത്രം അതിന്റെ കാസ്റ്റിം​ഗ് കൊണ്ട് തന്നെ മുമ്പേ പ്രേക്ഷകരിൽ ഏറെ ആകർഷണം സൃഷ്ടിച്ചിരുന്നു. മലയാളത്തിലെ സീനിയർ അഭിനേതാക്കളും ജൂനിയർ അഭിനേതാക്കളും ഒരുപോലെ മാറ്റുരയ്ക്കുന്നു എന്നതായിരുന്നു ധീരന്റെ പ്രത്യേകത. ഏകദേശം മൂന്ന് വർഷങ്ങൾക്ക് മുമ്പ് എഴുതിയ തുടങ്ങിയ ധീരൻ എന്ന ചിത്രത്തിന് വേണ്ടി ഒന്നര വർഷം എടുത്താണ് സംവിധായകൻ ദേവദത്ത് ഷാജി സിനിമയുടെ കാസ്റ്റിം​ഗ് പൂർത്തിയാക്കിയത്.

ദേവദത്ത് ഷാജി പറഞ്ഞത്:

ഏകദേശം 3 വർഷങ്ങൾക്ക് മുമ്പാണ് ധീരന്റെ എഴുത്ത് തുടങ്ങുന്നത്. ഞാൻ ആദ്യം സമീപിച്ച പ്രൊഡക്ഷൻ കമ്പനി ചീയേഴ്സ് തന്നെയായിരുന്നു. പിന്നെ ഞങ്ങൾ ഒരുമിച്ച് ചേർന്നാണ് ചിത്രത്തിന്റെ കാസ്റ്റിം​ഗ് നോക്കിയത്. മനോജേട്ടനും വിനീത് ഏട്ടനും ഒക്കെ ഞങ്ങളുടെ ആദ്യത്തെ തന്നെ ഓപ്ഷൻ ആയിരുന്നു. ഒന്നര വർഷം കൊണ്ടാണ് ധീരന്റെ കാസ്റ്റിം​ഗ് പൂർത്തിയായത്.

ഹാസ്യത്തിന് പ്രാധാന്യം നൽകിയൊരുക്കിയ ചിത്രമാണ് 'ധീരൻ'. ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. രാജേഷ് മാധവൻ, ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ, ശബരീഷ് വർമ്മ, വിനീത് തുടങ്ങിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.മലയാളത്തിലെ വിന്റേജ് താരങ്ങളായ ജഗദീഷ്, മനോജ് കെ ജയൻ, അശോകൻ, സുധീഷ്, വിനീത് എന്നിവർ ഒരു സിനിമയിൽ ഒരുമിച്ചെത്തുന്നു എന്നതും ചിത്രത്തിന്റെ ആകർഷണ ഘടകങ്ങളിൽ ഒന്നാണ്. അഭിരാം രാധാകൃഷ്ണൻ, സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ, ശ്രീകൃഷ്ണ ദയാൽ (ഇൻസ്പെക്ടർ ഋഷി, ജമ, ദ ഫാമിലി മാൻ ഫെയിം), ഇന്ദുമതി മണികണ്ഠൻ (മെയ്യഴകൻ, ഡ്രാഗൺ ഫെയിം), വിജയ സദൻ, ഗീതി സംഗീത, അമ്പിളി (പൈങ്കിളി ഫെയിം) തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അശ്വതി മനോഹരനാണ് ചിത്രത്തിലെ നായിക.

അർബൻ മോഷൻ പിക്ചർസും, UVR മൂവീസ്, JAAS പ്രൊഡക്ഷൻസ് എന്നിവരാണ് ചിത്രത്തിൻ്റെ സഹനിർമ്മാതാക്കൾ. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിൻ ജോർജ്ജ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ കുമാരൻ, ലിറിക്‌സ്- വിനായക് ശശികുമാർ, ഷർഫു, സുഹൈൽ കോയ, ശബരീഷ് വർമ്മ, കോസ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- സുധി സുരേന്ദ്രൻ, ആക്ഷൻ ഡയറക്ടർസ്- മഹേഷ് മാത്യു, മാഫിയ ശശി, അഷ്‌റഫ് ഗുരുക്കൾ, സൗണ്ട് ഡിസൈൻ- വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുധീഷ് രാമചന്ദ്രൻ, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- റിഷാജ് മുഹമ്മദ്, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ- ഐക്കൺ സിനിമാസ് റിലീസ്.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT