Film News

സാമന്തയുടെ നായകനായി ദേവ് മോഹന്‍, 'ശാകുന്തള'ത്തിലൂടെ തെലുങ്കിലേയ്ക്കും

'സൂഫിയും സുജാതയും' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് മോഹന്‍ സാമന്തയുടെ നായകനാകുന്നു. പുരാണകഥയെ ആസ്പദമാക്കി സംവിധായകനും തിരക്കഥാകൃത്തുമായ ഗുണശേഖര്‍ ഒരുക്കുന്ന 'ശാകുന്തളം' എന്ന തെലുങ്ക് ചിത്രത്തിലാണ് ദേവ് മോഹന്‍ നായകനായി എത്തുന്നത്.

അഭിജ്ഞാന ശാകുന്തുളത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം. ശകുന്തളയായി സാമന്ത വേഷമിടുന്നു. ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അദിതി റാവു ഹൈദരിയും ജയസൂര്യയും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ 'സൂഫിയും സുജാതയും' എന്ന ചിത്രത്തിലെ സൂഫി എന്ന ടൈറ്റില്‍ റോളിലൂടെ ആയിരുന്നു ദേവ് മോഹന്‍ അഭിനയരംഗത്തേയ്ക്ക് കടക്കുന്നത്. ഫ്രൈഡെ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിച്ച് നരണിപ്പുഴ ഷാനവാസ് സംവിധാനം ചെയ്ത ചിത്രം ലോക്ഡൗണില്‍ ഒ.ടി.ടിയിലെത്തിയ ആദ്യ മലയാള ചിത്രമായിരുന്നു.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT