Film News

സാമന്തയുടെ ദുഷ്യന്തനായി ദേവ് മോഹൻ; ചിത്രങ്ങൾ പങ്കുവെച്ച് താരം

സൂഫിയും സുജാതയും സിനിമയിലൂടെ ശ്രദ്ധേയനായ ദേവ് മോഹൻ ശാകുന്തളം സിനിമയിൽ ദുഷ്യന്തൻ ആകുന്നു. സാമന്തയാണ് ശകുന്തളയായി അഭിനയിക്കുന്നത്. സാമന്തയ്‍ക്കൊപ്പമുള്ള തന്റെ ഫോട്ടോ ദേവ് മോഹൻ തന്നെയാണ് ഷെയർ ചെയ്തത്. ഗുണശേഖര്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്.

നീതു ലുല്ലയാണ് ശകുന്തളയായി അഭിനയിക്കുന്ന സാമന്തയെ ഒരുക്കുന്നത്. ശാകുന്തളം, കാവ്യനായകി എന്നാണ് ചിത്രത്തെ കുറിച്ച് ഗുണശേഖര്‍ പറയുന്നത്. മികച്ച കോസ്റ്റ്യൂം ഡിസൈനര്‍ക്കുള്ള ദേശീയ പുരസ്‍കാരം രണ്ടു തവണ നേടിയ ആളാണ് സാമന്തയെ ഒരുക്കുന്ന നീതു ലുല്ല. സാമന്ത തന്നെ തന്റെ ഫോട്ടോ ഷെയര്‍ ചെയ്‍തിട്ടുണ്ട്.

ശകുന്തളയുടെ വീക്ഷണകോണില്‍ നിന്നുള്ളതാണ് ചിത്രം. സിനിമയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ സാമന്ത നേരത്തെ തന്നെ തുടങ്ങിയിട്ടുണ്ട്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT