Film News

ആമസോൺ പ്രെെമിന്റെ ക്രൈം സീരീസിൽ ഒന്നിച്ച് നിമിഷ സജയനും റോഷൻ മാത്യുവും; ഡൽഹി ക്രെെമിന് ശേഷം റിച്ചി മേത്തയുടെ 'പോച്ചർ'

റിലീസിനൊരുങ്ങി നിമിഷ സജയനും റോഷൻ മാത്യുവും ഒന്നിക്കുന്ന ആമസോൺ ഒറിജിനൽ ക്രൈം സീരീസ് 'പോച്ചർ'. സീരീസ് ഫെബ്രുവരി 23 മുതൽ ആമസോൺ പ്രെെമിൽ സ്ട്രീമിംഗ് ആരംഭിക്കും. ജോർദാൻ പീലെസ് ഗെറ്റ് ഔട്ട്, സ്പൈക്ക് ലീയുടെ ബ്ലാക്ക് ക്ലാൻസ്മാൻ തുടങ്ങിയ ഫീച്ചർ ഫിലിം ഹിറ്റുകൾ നൽകിയ, ഓസ്കര്‍ നേടിയ പ്രൊഡക്ഷൻ ഫിനാൻസ് കമ്പനിയായ ക്യുസി എന്റർടൈൻമെന്റ് നിർമ്മിച്ച ആദ്യത്തെ ടെലിവിഷൻ പരമ്പര കൂടിയാണ് 'പോച്ചർ'.

എമ്മി അവാർഡ് ജേതാവായ ചലച്ചിത്ര നിർമ്മാതാവ് റിച്ചി മേത്ത നെറ്റ്ഫ്ലിക്സിൽ ഏറെ ശ്രദ്ധ നേടിയ ഡൽഹി ക്രെെമിന് ശേഷം സംവിധാനം ചെയ്യുന്ന സീരിസാണ് 'പോച്ചർ'. റിച്ചി മേത്ത തന്നെയാണ് സീരിസിന്റെ തിരക്കഥയും നിർവഹിച്ചിരിക്കുന്നത്. കോടതി രേഖകളുടെയും സാക്ഷ്യപത്രങ്ങളുടെയും അടിസ്ഥാനത്തിൽ, കേരളത്തിലെ നിബിഡ വനങ്ങളിലും ഡൽഹിയിലെ കോൺക്രീറ്റ് കാടുകളിലും നടന്ന സംഭവങ്ങളുടെ ഫിക്ഷണൽ ആവിഷ്കാരമാണ് പോച്ചർ. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർമാർ, വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയിലെ എൻജിഒ പ്രവർത്തകർ, പോലീസ് കോൺസ്റ്റബിൾമാർ, ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ ആനക്കൊമ്പ് വേട്ട സംഘത്തെക്കുറിച്ച് അന്വേഷിക്കാൻ ജീവൻ പണയപ്പെടുത്തിയ സമരക്കാര്‍ എന്നിവർ നൽകിയ മഹത്തായ സംഭാവനകളെ ഈ പരമ്പര അടയാളപ്പെടുത്തും എന്ന് അണിയറ പ്രവർത്തകർ പറയുന്നു.

കഥയുടെ ആധികാരികതയ്ക്കായി കേരളത്തിലും ന്യൂഡൽഹിയിലുമായി യഥാർത്ഥ ജീവിത പശ്ചാത്തലത്തിലാണ് 'പോച്ചർ' ചിത്രീകരിച്ചിരിക്കുന്നത്. എട്ട് എപ്പിസോഡുകൾ ഉള്ള പരമ്പരയുടെ ആദ്യ മൂന്ന് എപ്പിസോഡുകൾ 2023-ലെ സൺഡാൻസ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചിരുന്നു. മികച്ച പ്രതികരണമാണ് അന്ന് സിരീസിന് ലഭിച്ചത്. ഫെബ്രുവരി 23ന് ഇന്ത്യയിലും ലോകമെമ്പാടുമുള്ള 240-ലധികം രാജ്യങ്ങളിലുമായി മലയാളം, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലായി പ്രൈം വീഡിയോ പോച്ചർ പ്രീമിയർ ചെയ്യും

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

ഡിജിറ്റല്‍ മീഡിയ വളരുന്നത് ഭീഷണി, പരസ്യ വരുമാനത്തിന്റെ 70 ശതമാനവും കൊണ്ടുപോകുന്നു; ഡിസ്‌നി ഇന്ത്യ മുന്‍ മേധാവി കെ.മാധവന്‍

ധ്യാനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; 'ഭീഷ്മർ' ഫസ്റ്റ് ലുക്ക് പുറത്ത്

'പക്കാ തിയറ്റർ മെറ്റീരിയൽ തന്നെ,അതിഗംഭീര ക്ലൈമാക്സ്'; 'കാന്താര ചാപ്റ്റർ 1' പ്രേക്ഷക പ്രതികരണം

SCROLL FOR NEXT