Film News

'പ്രതീക്ഷയുടെ വെളിച്ചമായി ദീപിക പദുകോൺ' ; 'പ്രൊജക്റ്റ് കെ' ഫസ്റ്റ് ലുക്ക്

നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന മിത്തോ-സയന്‍സ് ഫിക്ഷന്‍ ചിത്രമായ 'പ്രൊജക്റ്റ് കെ'യിലെ ദീപിക പദുക്കോണിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് അണിയറപ്രവർത്തകർ. ഒരു നല്ല നാളെക്കായി പ്രതീക്ഷയുടെ വെളിച്ചം വീശുന്നു എന്ന ക്യാപ്ഷനോടെയാണ് അണിയറപ്രവർത്തകർ പോസ്റ്റർ പുറത്തുവിട്ടത്. 600 കോടി ബഡ്ജറ്റില്‍ ഇന്ത്യയിലെ ഏറ്റവും ചിലവേറിയ സിനിമയായി ഒരുങ്ങുന്ന ചിത്രത്തില്‍ പ്രഭാസ്, കമല്‍ ഹാസന്‍, അമിതാഭ് ബച്ചന്‍,ദീപിക പദുകോണ്‍, ദിഷ പട്ടാണി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സാന്‍ ഡിയാഗോയില്‍ നടക്കുന്ന കോമിക് -കോണില്‍ അരങ്ങേറ്റം കുറിക്കുന്ന ആദ്യ ഇന്ത്യന്‍ ചിത്രമാണ് 'പ്രൊജക്റ്റ് കെ'.

ജൂലൈ 20 മുതല്‍ 23 വരെ നടക്കുന്ന കോമിക്ക്-കോണില്‍ ചിത്രത്തിന്റെ ടൈറ്റില്‍, ട്രെയ്‌ലര്‍, റിലീസ് തീയതിക്കൊപ്പം സിനിമയിലെ എക്സ്‌ക്ലൂസീവ് ഫൂട്ടേജും പ്രദര്‍ശിപ്പിക്കും. സയന്‍സ് ഫിക്ഷന്‍ മിത്തോളജിക്കല്‍ ചിത്രമായ 'പ്രൊജക്റ്റ് കെ' നിര്‍മിക്കുന്നത് വിജയശാന്തി മൂവീസിന്റെ ബാനറില്‍ അശ്വനി ദത്ത് ആണ്. ജൂലൈ 19 ന് നടക്കുന്ന ഓപ്പണിങ് നൈറ്റ് പാര്‍ട്ടിയുടെ ഭാഗമായി വൈജയന്തി മൂവീസ് ആരാധകര്‍ക്ക് ചിത്രത്തില്‍ നിന്നുള്ള വിഷ്വലുകള്‍ പ്രദര്‍ശിപ്പിക്കും. കൂടാതെ ജൂലൈ 20 ന്, ചിത്രത്തിന്റെ ടീം 'പ്രൊജക്റ്റ് കെ: ഇന്ത്യയുടെ മിത്തോ-സയന്‍സ് ഫിക്ഷന്‍ ഇതിഹാസത്തിന്റെ ആദ്യ ഗ്ലിംസ്' എന്ന പേരില്‍ ഒരു പാനല്‍ അവതരിപ്പിക്കും. കോമിക്ക്-കോണ്‍ വേദിയില്‍ നടക്കുന്ന പ്രകടനത്തിലും താരങ്ങള്‍ പങ്കെടുക്കും.

തെലുങ്കിലും ഹിന്ദിയിലും ഒരേസമയം ഒരുങ്ങുന്ന ചിത്രം തമിഴ്, കന്നഡ, മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകളിലേക്ക് ഡബ്ബ് ചെയ്യും. സന്തോഷ് നാരായണന്‍ സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജോര്‍ഡ്‌ജെ സ്റ്റോജില്‍കോവിക്കാണ്. കോട്ടഗിരി വെങ്കടേശ്വര റാവു ആണ് ചിത്രത്തിന്റെ എഡിറ്റിംഗ്. ചിത്രം 2024 ജനുവരി 12ന് റിലീസ് ചെയ്യും.

'പെണ്ണ് കാണൽ മുതൽ കല്യാണം വരെ, സജിതയുടെയും ഷിജുവിൻ്റെയും പ്രണയത്തെ അവതരിപ്പിച്ച് പ്രണയം പൊട്ടിവിടർന്നല്ലോ' ; വിശേഷത്തിലെ ആദ്യ ഗാനം

പൂർണ്ണിമ ഇന്ദ്രജിത്ത് - ഹക്കീം ഷാ ചിത്രം 'ഒരു കട്ടിൽ ഒരു മുറി' ; പുതിയ റിലീസ് തീയതി പുറത്തുവിട്ടു

'വടക്കുനോക്കിയന്ത്രത്തിലെ അതേ മീറ്ററിലെ നായകനാണ് മന്ദാകിനിയിൽ' ; ഒരു ദിവസം നടക്കുന്ന ഫൺ മൂവി ആണ് മന്ദാകിനിയെന്ന് അൽത്താഫ് സലിം

'കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ആസ്വദിക്കാവുന്ന ഫാമിലി എന്റർടൈനർ ആണ് മന്ദാകിനി ; അൽത്താഫ് സലിം

ലോകരക്തസമ്മർദ്ദ ദിനം: സൗജന്യരക്തപരിശോധന നടത്താന്‍ മെഡ് 7

SCROLL FOR NEXT