Film News

പത്താന് ശേഷം വീണ്ടും ഷാരുഖ് ഖാനൊപ്പം; 'ജവാനി'ല്‍ ദീപിക അതിഥി വേഷത്തിലെത്തുമെന്ന് റിപ്പോര്‍ട്ട്

അറ്റ്‌ലി സംവിധാനം ചെയ്യുന്ന ഷാരൂഖ് ഖാന്‍ ചിത്രം ജവാനില്‍ ബോളുവുഡ് താരം ദീപിക പദുകോണ്‍ അതിഥി വേഷത്തിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. സിനിമയില്‍ അതിഥി വേഷം ചെയ്യാന്‍ ദീപിക തയ്യാറാണെന്നും ഷാരൂഖ് ഖാനും അറ്റ്‌ലിയും താരത്തെ ഹൈദരാബാദില്‍ വെച്ച് കണ്ടിരുന്നുവെന്നും പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹൈദരാബാദില്‍ പ്രൊജക്ട് കെയുടെ ചിത്രീകരണത്തിനിടയിലാണ് ഷാരൂഖ് ഖാനും അറ്റ്‌ലിയുടെ ദീപികയുമായി ചര്‍ച്ച നടത്തിയത്. കഥാപാത്രത്തെ കുറിച്ചും ദീപികയുടെ ഡേറ്റ്‌സിനെ കുറിച്ചും അറ്റ്‌ലി സംസാരിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ആക്ഷന്‍ എന്റെര്‍ട്ടെയിനര്‍ ആയ ജവാനില്‍ ഷാരൂഖ് ഖാനൊപ്പം നയന്‍താരയും കേന്ദ്ര കഥാപാത്രമാകുന്നു. അന്വേഷണ ഉദ്യോഗസ്ഥയുടെ വേഷമായിരിക്കും നയന്‍താരയുടേതെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 2023 ജൂണ്‍ 2നാണ് ചിത്രം റിലീസ് ചെയ്യുക. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നട എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. റെഡ് ചില്ലീസ് എന്റര്‍ട്ടെയിന്‍മെന്റിന്റെ ബാനറില്‍ ഗൗരി ഖാനാണ് ചിത്രം നിര്‍മിക്കുന്നത്.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT