Film News

പ്രതിഫല വിവേചനം ചോദ്യം ചെയ്തു, ബന്‍സാലി ചിത്രത്തില്‍ നിന്ന് ദീപിക പുറത്ത്

സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന ചിത്രം ബൈജു ബവ്‌രയില്‍ നിന്ന് ദീപിക പദുക്കോണ്‍ പുറത്ത്. സിനിമയിലെ നായകനും ഭര്‍ത്താവുമായ രണ്‍വീര്‍ സിംഗിന്റെ അതേ പ്രതിഫലം തനിക്കും വേണമെന്ന് ദിപീക ആവശ്യപ്പെട്ടുവെന്നും ഇത് നിര്‍മ്മാതാക്കള്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ദീപിക പുറത്തുപോയത് എന്നുമാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ രാജ്യത്ത് എറ്റവും കൂടുതല്‍ തുക പ്രതിഫലം വാങ്ങുന്ന നടിയാണ് ദീപിക. രണ്‍വീറിനേക്കാള്‍ ഒരു പൈസ കൂടുതലോ കുറവോ വേണ്ടെന്ന് ദീപിക ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.

നേരത്ത സഞ്ജയ് ലീല ബന്‍സാലിക്കൊപ്പം ദീപിക പ്രവര്‍ത്തിച്ച ബാജി റാവു മസ്താനി, രാം ലീല തുടങ്ങിയ ചിത്രങ്ങള്‍ മികച്ച വിജയം നേടിയിരുന്നു.

ഈ ചിത്രങ്ങളിലും രണ്‍വീര്‍ ദീപികയുടെ സഹതാരമായിരുന്നു. നേരത്തെയും ദീപിക തുല്യ വേതനം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട തന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

SCROLL FOR NEXT