Film News

'നിങ്ങള്‍ ഒറ്റയ്ക്കല്ലെന്ന് ഓര്‍ക്കൂ, സംസാരിക്കൂ, സാഹായം തേടൂ', വിഷാദരോഗത്തെ കുറിച്ച് ദീപിക

ബോളിവുഡിനെയാകെ ഞെട്ടിച്ചുകൊണ്ടാണ് നടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ മരണവാര്‍ത്ത പുറത്തുവന്നത്. വിഷാദരോഗത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും സുശാന്തിന്റെ മരണം തുടക്കമിട്ടു. നടി ദീപിക പദുക്കോണ്‍ വിഷാദരോഗത്തെ കുറിച്ച് പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുകയാണ്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തുറന്ന് സംസാരിക്കേണ്ടതിന്റെയും, സഹായം തേടേണ്ടതിന്റെയും ആവശ്യകത വ്യക്തമാക്കുന്നതാണ് ദീപിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പ്. മാനസിക സമ്മര്‍ദ്ദം അനുഭവിച്ചിട്ടുള്ള വ്യക്തി എന്ന നിലയ്ക്ക് സഹായം തേടേണ്ടതിന്റെ പ്രധാന്യത്തെ കുറിച്ച് ഊന്നിപ്പറയാന്‍ എനിക്ക് സാധിക്കില്ല. സംസാരിക്കുക, പ്രകടിപ്പിക്കുക, സഹായം തേടുക, നിങ്ങള്‍ തനിച്ചല്ലെന്ന് ഓര്‍ക്കുക. നമ്മളെല്ലാം ഇതില്‍ ഒരുമിച്ചാണ്. എറ്റവും പ്രധാനപ്പെട്ട കാര്യം, എവിടെയും ഒരു പ്രതീക്ഷയുണ്ടെന്നതാണ്', പോസ്റ്റില്‍ ദീപിക പറയുന്നു.

പൊതുവേദിയില്‍ തന്റെ വിഷാദ രോഗത്തെ കുറിച്ച് തുറന്നുപറഞ്ഞ താരമായിരുന്നു ദീപിക പദുക്കോണ്‍. മാനസികാരോഗ്യം സംരക്ഷിക്കുന്നതിന് സഹായങ്ങള്‍ നല്‍കുന്ന ഒരു സംഘടനയും ദീപിക നടത്തുന്നുണ്ട്. വിഷാദരോഗത്തെ കുറിച്ച് വിശദീകരിക്കുവാന്‍ സാധിക്കില്ല, അത്രയ്ക്ക് മാനസിക അസ്വസ്ഥതകളിലൂടെയാകും കടന്നുപോകുക എന്നാണ് 2012ല്‍ ഒരു അഭിമുഖത്തില്‍ ദീപിക പറഞ്ഞത്.

കേന്ദ്രനിലപാട്, കേരളത്തിന് നിഷേധിക്കപ്പെട്ടത് രണ്ടരലക്ഷം കോടിരൂപ: മന്ത്രി കെ.എന്‍.ബാലഗോപാല്‍

കേരളത്തെ ഹെല്‍ത്ത് ഹബ്ബാക്കി മാറ്റും, ആരോഗ്യ സേവനങ്ങളില്‍ തുല്യത ഉറപ്പാക്കുക ലക്ഷ്യമെന്ന് മന്ത്രി വീണാ ജോര്‍ജ്

നമ്മൾ കടന്നു പോകുന്ന ഒരു വലിയ പ്രശ്നമാണ് തിയേറ്റർ സംസാരിക്കുന്നത്, എല്ലാവർക്കും റിലേറ്റ് ചെയ്യാൻ കഴിയുന്ന സിനിമ: റിമ കല്ലിങ്കൽ

സെൻസറിങ് പൂർത്തിയാക്കി, U/A സർട്ടിഫിക്കറ്റുമായി നവ്യ നായർ- സൗബിൻ ഷാഹിർ- റത്തീന ചിത്രം 'പാതിരാത്രി'

ലിജോയുടെ ബോളിവുഡ് റോം കോം ചിത്രം വരുന്നു; എ.ആർ. റഹ്മാൻ മ്യൂസിക്, ഹൻസാൽ മേത്ത നിർമാണം

SCROLL FOR NEXT