Film News

‘മൈസൂര്‍പാക്കും പൊട്ടറ്റോ ചിപ്‌സുമില്ലാതെ തിരിച്ചു വരണ്ട’; രണ്‍വീറിന്റെ പോസ്റ്റിന് ദീപികയുടെ കമന്റ്, മറക്കല്ലേയെന്ന് ആരാധകര്‍ 

THE CUE

രണ്‍വീര്‍ സിങ് പ്രധാന കഥാപാത്രകമായെത്തുന്ന സ്‌പോര്‍ട്‌സ് ഡ്രാമ ചിത്രമാണ് '83'. ചിത്രത്തിന്റെ ഫോട്ടോഷൂട്ടിനായി ചെന്നൈയിലെത്തിയ രണ്‍വീറിന് ദീപിക അയച്ച മെസേജാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. സിനിമയുടെ ഭാഗമായ കാരക്റ്റര്‍ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടുള്ള രണ്‍വീറിന്റെ പോസ്റ്റിന് താഴെയായിരുന്നു ദീപികയുടെ കമന്റ്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ശ്രീകൃഷ്ണയില്‍ നിന്ന് ഒരു കിലോ മൈസൂര്‍പാക്കും, ഹോട്ട് ചിപ്‌സില്‍ നിന്ന് രണ്ടര കിലോ പൊട്ടറ്റോ ചിപ്‌സുമില്ലാതെ ചൈന്നൈയില്‍ നിന്ന് തിരിച്ചുവരേണ്ടെന്നായിരുന്നു ദീപികയുടെ കമന്റ്. ചുരുങ്ങിയ സമയത്തിനുള്ളിലാണ് ദിപികയുടെ കമന്റ് വൈറലായത്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവിന്റെ ജീവിതവും 1983ലെ ലോകകപ്പ് വിജയവും പ്രമേയമാക്കി ഒരുക്കുന്ന ചിത്രമാണ് '83'. രണ്‍വീര്‍ സിങ് കപില്‍ ദേവായി എത്തുമ്പോള്‍, കപിലിന്റെ ഭാര്യ റോമിയുടെ വേഷത്തിലെത്തുന്നത് ദീപിക പദുകോണാണ്. കബീര്‍ ഖാനാണ് ചിത്രത്തിന്റെ സംവിധാനം.

മലയാളത്തിന്‍റെ വാനമ്പാടിക്കൊപ്പം പാടുന്നതിന്റെ സന്തോഷം പങ്കുവെച്ച് റിമി ടോമി; 'ആരാണേ ആരാണേ...' നാളെ പുറത്തിറങ്ങും

വീണ്ടും ഒരു ഹൊറർ കോമഡി വരുന്നു; 'പ്രകമ്പനം' ടീസർ പുറത്തിറങ്ങി

After 18 Years Big M’s on Big Screen Again; 'പാട്രിയറ്റി'ന് പാക്കപ്പ്

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

SCROLL FOR NEXT