Film News

നിങ്ങളുടെ അച്ഛനെ പറ്റി എഴുതാം, കോണ്ടസ്റ്റുമായി 'ഡിയര്‍ വാപ്പി' ടീം

ലാല്‍, അനഘ നാരായണന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ ഷാന്‍ തുളസീധരന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡിയര്‍ വാപ്പി. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഒരു മത്സരം ഒരുക്കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. നിങ്ങളുടെ അച്ഛനെ കുറിച്ച് എഴുതുക എന്നതാണ് മത്സരം.

നിങ്ങള്‍ക്കും എഴുതാം നിങ്ങളുടെ അച്ഛനെപ്പറ്റി ഒരുപാട് കാര്യങ്ങള്‍..

നിങ്ങള്‍ എഴുതിയ കത്ത് വീഡിയോയില്‍/പോസ്റ്ററില്‍ കാണുന്ന അഡ്രസ്സിലോ വാട്‌സ്ആപ്പ് നമ്പറിലോ ഞങ്ങള്‍ക്ക് അയച്ചു തരിക..

തിരഞ്ഞെടുക്കുന്ന ഭാഗ്യശാലികള്‍ക്ക് ഡിയര്‍ വാപ്പി ടീമിന്റെ ആകര്‍ഷകമായ സമ്മാനങ്ങള്‍..

ഒന്നാം സമ്മാനം ഐഫോണ്‍ 14 Pro

രണ്ടാം സമ്മാനം രണ്ടു Samsung ഫോണുകള്‍

മൂന്നാം സമ്മാനം നാല്‍പതിനായിരം രൂപ വരുന്ന രണ്ട് ലാപ്‌ടോപ്പുകള്‍

അപ്പോള്‍ എങ്ങനെയാ തുടങ്ങുവല്ലേ..

Conditions Apply

1.ലെറ്ററുകള്‍ മലയാളത്തിലും ഇംഗ്ലീഷിലും എഴുതാം

2.അച്ഛനെപ്പറ്റി മകള്‍ക്കാണ് എഴുതാന്‍ അവസരം

3.പ്രായപരിധികള്‍ ഇല്ല

4. അച്ഛനോടൊപ്പമുള്ള ഫോട്ടോകൂടി അയച്ചു തരിക

5.കത്തുകള്‍ അയക്കാനുള്ള അവസാന തീയതി February 5, 9P-M

ചിത്രത്തില്‍ ലാല്‍, അനഘ എന്നിവരെ കൂടാതെ നിരഞ്ജ് മണിയന്‍പിള്ള രാജു, മണിയന്‍പിള്ള രാജു, ജഗദീഷ്, അനു സിത്താര, നിര്‍മല്‍ പാലാഴി, സുനില്‍ സുഖധ, ശിവജി ഗുരുവായൂര്‍, രഞ്ജിത് ശേഖര്‍, അഭിറാം, നീന കുറുപ്പ്, ശ്രീരേഖ, രശ്മി ബോബന്‍ രാകേഷ്, ബാലന്‍ പാറയ്ക്കല്‍ എന്നിവരും ചിത്രത്തിലുണ്ട്. തലശ്ശേരി, മാഹി, മൈസൂര്‍, മുംബൈ എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT