Film News

വിനീത് കുമാറിന്റെ 'ഡിയര്‍ ഫ്രന്‍റ്'; ടീസര്‍ പുറത്തിറങ്ങി

വിനീത് കുമാര്‍ സംവിധാനം ചെയ്ത ഡിയര്‍ ഫ്രന്റിന്റെ ടീസര്‍ പുറത്തിറങ്ങി. അയാള്‍ ഞാനല്ല എന്ന ചിത്രത്തിന് ശേഷം വിനീത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെയും, ഹാപ്പി എന്റര്‍ടൈന്‍മന്‍സിന്റെയും ബാനറില്‍ ആഷിഖ് ഉസ്മാന്‍, സമീര്‍ താഹിര്‍, ഷൈജു ഖാലിദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജൂണ്‍ 10നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ടോവിനോ തോമസ്, ദര്‍ശന രാജേന്ദ്രന്‍, ബേസല്‍ ജോസഫ്, അര്‍ജുന്‍ ലാല്‍, അര്‍ജുന്‍ രാധാകൃഷ്ണന്‍, സഞ്ജന നടരാജന്‍ എന്നിവര്‍ ആണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷൈജു ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ഷറഫു, സുഹാസ്, അര്‍ജ്ജുന്‍ ലാല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

പശ്ചാത്തല സംഗീതം - ജസ്റ്റിന്‍ വര്‍ഗ്ഗീസ്, എഡിറ്റര്‍ - ദീപു ജോസഫ്, കലാസംവിധാനം - ഗോകുല്‍ ദാസ്, മേക്കപ്പ് - റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം - മഷര്‍ ഹംസ. മീഡിയ പ്ലാനിങ് & മാര്‍ക്കറ്റിംഗ് ഡിസൈനിംഗ് - പപ്പെറ്റ് മീഡിയ.

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT