Film News

തിയേറ്റര്‍ കൈവിട്ട 'ഡിയര്‍ ഫ്രണ്ട്' ഒടിടിയില്‍ ഹിറ്റ്, ടൊവിനോ ചിത്രത്തിന് കയ്യടി

തിയേറ്ററില്‍ വലിയ ചലനം സൃഷ്ടിക്കാതെ പോയ ടൊവിനൊ തോമസ് ചിത്രം 'ഡിയര്‍ ഫ്രണ്ട്' നെറ്റ്ഫ്‌ലിക്സ് റിലീസിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. സിനിമാ ഗ്രൂപ്പുകളില്‍ ഉള്‍പ്പെടെ സിനിമയുടെ അവതരണത്തെയും ഉള്ളടകത്തെയും പരാമര്‍ശിച്ച് നിരവധി പോസ്റ്റുകളാണ് ഒടിടി റിലീസിന് പിന്നാലെ എത്തുന്നത്.

ജൂണ്‍ 10നാണ് ഡിയര്‍ ഫ്രണ്ട് തിയേറ്ററില്‍ റിലീസ് ചെയ്തത്. റിലീസ് ചെയ്ത് കുറച്ച് ദിവസത്തിനുള്ളില്‍ തന്നെ ചിത്രം തിയേറ്ററുകളില്‍ നിന്ന് പോയിരുന്നു. എന്നാല്‍ നെറ്റ്ഫ്‌ലിക്‌സ് റിലീസോടെ ചിത്രം കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. സിനിമയുടെ പ്രമേയത്തെയും, അഭിനേതാക്കളുടെ പ്രകടനത്തെയും സംവിധായകന്‍ വിനീത് കുമാറിനെയും പ്രശംസിച്ചാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ വന്നുകൊണ്ടിരിക്കുന്നത്.

'അയാള്‍ ഞാന്‍ അല്ല' എന്ന സിനിമക്ക് ശേഷം വിനീത് കുമാര്‍ സംവിധാനം ചെയ്ത സിനിമയാണ് ഡിയര്‍ ഫ്രണ്ട്. ദര്‍ശന രാജേന്ദ്രന്‍, അര്‍ജുന്‍ രാധാകൃഷ്ണന്‍, അര്‍ജുന്‍ ലാല്‍, ബേസില്‍ ജോസഫ് എന്നിവര്‍ ആണ് സിനിമയില്‍ പ്രധാന റോളുകള്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഷറഫു, സുഹാസ്, അര്‍ജുന്‍ലാല്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. പുഴുവിന് ശേഷം ഷറഫു-സുഹാസ് ടീമിന്റെ തിരക്കഥയില്‍ പുറത്തിറങ്ങുന്ന ചിത്രവുമാണ് ഡിയര്‍ ഫ്രണ്ട്. ഹാപ്പി അവേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ്, ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സ് എന്നി ബാനറുകളില്‍ ഷൈജു ഖാലിദ്, സമീര്‍ താഹിര്‍, ആഷിഖ് ഉസ്മാന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ സംഗീത സംവിധാനം ജസ്റ്റിന്‍ വര്‍ഗീസ് നിര്‍വ്വഹിക്കുന്നു.

ഷിപ്പ്മെന്‍റിന്‍റെ പേരിൽ തട്ടിപ്പ്; ദുബായില്‍ മലയാളി കമ്പനിക്ക് ലക്ഷങ്ങളുടെ നഷ്ടം

'കാട്ടാളൻ' ടെക്നിക്കലി ബ്രില്യന്റ് ചിത്രം, ഇത്തരം സിനിമകൾ മലയാളത്തിന് ആവശ്യം: എം.ആർ. രാജാകൃഷ്ണൻ അഭിമുഖം

മാത്യൂ തോമസും ദേവികാ സഞ്ജയും പ്രധാന കഥാപാത്രങ്ങൾ; "സുഖമാണോ സുഖമാണ്" മെയ്‌ 29 മുതൽ ഒടിടിയിൽ

ആളിപ്പടർന്ന്.. സിരകളെ ത്രസിപ്പിച്ച്... 'കാട്ടാളൻ - ബ്ലഡ് ഓൺ ടസ്ക്'!! രവി ബസ്രൂർ ഒരുക്കിയ ഗാനം

സിനിമ പ്രേമികളോട് ഡോസ് കാണാൻ അഭ്യർഥിച്ച് ബിബിൻ ജോർജ്

SCROLL FOR NEXT