Antony Varghese 
Film News

ഫൈറ്റാണെങ്കിൽ വേറെ ലെവൽ, ആന്റണി വർ​ഗീസിന്റെ ദാവീദിനിനെ പ്രശംസിച്ച് മാലാപാർവതി

ആന്റണി വർ​ഗീസ് പെപ്പെ ബോക്സറായി എത്തുന്ന ദാവീദ് എന്ന ചിത്രത്തെ പ്രശംസിച്ച് സംവിധായകൻ രഞ്ജിത് ശങ്കറും നടി മാലാപാർവതിയും. ​ഗംഭീരമായി ഒരുക്കിയ സ്പോർട്സ് ഡ്രാമയാണ് ദാവീദ് എന്ന് രഞ്ജിത്ത് ശങ്കർ. ആന്റണി വർ​ഗീസ് പെപ്പെക്കും ടീമിനും അഭിനന്ദനങ്ങൾ നേരുന്നതായും രഞ്ജിത്ത് ശങ്കർ. ആൻറണി വർഗീസ് പെപ്പെ നല്ല നടനാണെന്നും ഫൈറ്റാണെങ്കിൽ വേറെ ലെവൽ ആണെന്നും മാലാപാർവതിയും പറയുന്നു.

ദാവീദ് സിനിമയെക്കുറിച്ച് മാലാപാർവതി

ആൻറണി വർഗീസ് പെപ്പെ..! നല്ല നടനാണ്. ഫൈറ്റാണെങ്കിൽ വേറെ ലെവൽ. കഴിഞ്ഞ ദിവസമാണ് 'ദാവീദ് 'കണ്ടത്. അബു എന്ന കഥാപാത്രത്തെ വിശ്വസനീയമാക്കിയിട്ടുണ്ട്. ഇങ്ങനെ പറയാൻ കാരണം അതിൻ്റെ കഥയാണ്. സിനിമ കാണാതെ ഈ സിനിമയുടെ കഥ കേട്ടാൽ, അങ്ങനൊക്കെ നടക്കുമോ എന്ന് തോന്നാം.പക്ഷേ ആ കഥ സിനിമയായപ്പോൾ, വിശ്വസനീയമായി.ആൻ്റണിയുടെ അഭിനയവും ഫൈറ്റും അതിന് ഒരു പ്രധാന കാരണവുമാണ്.

ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്ത ദാവീദിൽ, നടൻ വിജയരാഘവനും നല്ല വേഷമാണ്. അദ്ദേഹത്തിൻ്റെ അഭിനയത്തെ കുറിച്ച് ഞാൻ പറയുന്നത്, കുമിള് വന്ന് ആൽമരത്തെ കുറിച്ച്.. "ആൽമരം തരക്കേടില്ല, കൊള്ളാം" എന്ന് പറയുന്നതിന് തുല്യമായിരിക്കും. അത് കൊണ്ട് അതിന് മുതിരുന്നില്ല.'

ലിജോ മോൾ, സൈജു കുറുപ്പ് തുടങ്ങി ഒരു പാട് പേരുണ്ട്. സിനിമ രസമുണ്ട്.

ആൻറണീ.. മോനേ.. മുന്നോട്ട് ! മുന്നോട്ട്!

'ഓരോ ദിവസവും നാല് മണിക്കൂറിലധികം എടുത്താണ് ആ മേക്കപ്പ് ഒരുക്കിയത്'; ‘തീയേറ്റർ’ പ്രോസ്തറ്റിക് മേക്കപ്പ് വീഡിയോയുമായി സേതു

ആന്ധ്രാ മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനം : നിക്ഷേപകരെ ആന്ധ്രയിലേക്ക് ക്ഷണിച്ച് ചന്ദ്രബാബു നായിഡു; വിശാഖപട്ടണത്ത് ലുലുമാളുയരും

500 കോടി സിനിമകൾ മ്യുസിക് കോൺസേർട്ട് പോലെ, എന്റെ സിനിമകൾ സ്‌കൂളുകൾ പോലെയും: മാരി സെൽവരാജ്

അതിദാരിദ്ര്യ മുക്തി; ലക്ഷ്യം നേടിയത് എങ്ങനെ? ശാസ്ത്രവും രാഷ്ട്രീയവും

'മിന്നൽ വള'യ്ക്ക് ശേഷം വീണ്ടും സിദ് ശ്രീറാം; 'അതിഭീകര കാമുകനി'ലെ ആദ്യ ഗാനം ശ്രദ്ധ നേടുന്നു

SCROLL FOR NEXT