Film News

'എന്റെ മുന്നില്‍ ഇരുന്ന് പോലും അമ്മ കരയാറുണ്ടായിരുന്നു';, മീനയുടെ പേരില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ മകള്‍ നൈനിക

നടി മീനയുടെ പേരില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ മകള്‍ നൈനിക. നിങ്ങളെകുറിച്ചാണ് നുണകള്‍ പ്രചരിപ്പിക്കുന്നതെങ്കില്‍ നിങ്ങള്‍ക്കും അത് ബുദ്ധിമുട്ട് ഉണ്ടാക്കും. പ്രസിദ്ധമായ വാര്‍ത്താമാധ്യമങ്ങള്‍ പോലും അമ്മയെപ്പറ്റി മോശം വാര്‍ത്ത എഴുതിയിരുന്നുവെന്നും തന്റെ മുന്നില്‍ ഇരുന്നു പോലും 'അമ്മ കരയാറുണ്ടായിരുന്നുവെന്നും നൈനിക പറഞ്ഞു. മീന സിനിമയില്‍ 40 വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയിലുള്ള ആഘോഷപരിപാടിയിലായിരുന്നു മകള്‍ നൈനികയുടെ വീഡിയോ വന്നത്.

സിനിമയില്‍ നാല്‍പതു വര്‍ഷം പൂര്‍ത്തിയാക്കുന്ന അമ്മക്ക് ആശംസകളുമായി എത്തിയ നൈനിക കഴിഞ്ഞ കുറച്ചു കാലങ്ങളായി മീന അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പങ്കുവച്ചു. ഒരു നടി എന്നതിനുമപ്പുറം തന്റെ 'അമ്മ ഒരു മനുഷ്യസ്ത്രീയാണ്. അവര്‍ക്കും എല്ലാ വികാരങ്ങളും ഉണ്ട്. എല്ലാ വാര്‍ത്തകളും ശരിയല്ല. അച്ഛന്‍ മരിച്ചതിനു ശേഷം 'അമ്മ ഡിപ്രഷനിലേക്കു പോയിരുന്നു. 'അമ്മ രണ്ടാമതും ഗര്‍ഭിണിയാണ് എന്നതരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നുവെന്നു നൈനിക പറഞ്ഞു.

1982ല്‍ നെന്‍ഞ്ചങ്കള്‍ എന്ന തമിഴ് സിനിമയില്‍ ബാലതാരമായിട്ടാണ് മീന അഭിനയരംഗത്തു എത്തിയത്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ ശ്രദ്ധേയമായ സിനിമകളില്‍ മീന അഭിനയിച്ചു. മലയാളത്തിലെ ബ്രോ ഡാഡി ആണ് മീനയുടെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. തെരി എന്ന വിജയ് ചിത്രത്തിലൂടെ നൈനികയും സിനിമാരംഗത്ത് അരങ്ങേറിയിരുന്നു.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT