Film News

'ജയ ജയ ജയ ജയ ഹേ'; ദര്‍ശനയും ബേസിലും ഒന്നിക്കുന്ന പുതിയ ചിത്രം

ജാന്‍ എ മന്നിന് ശേഷം ബേസില്‍ ജോസഫ് അഭിനയിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. 'ജയ ജയ ജയ ജയ ഹേ' എന്നാണ് ചിത്രത്തിന്റെ പേര്. ദര്‍ശന രാജേന്ദ്രനാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. ഇരുവരും ഒന്നിക്കുന്ന ആദ്യ ചിത്രമാണിത്.

വിപിന്‍ ദാസാണ് ചിത്രത്തിന്റെ സംവിധാനം. 'ജാനേമന്‍' എന്ന ചിത്രം നിര്‍മിച്ച ചിയേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റിന്റേത് തന്നെയാണ് 'ജയ ജയ ജയ ജയ ഹേ'യും നിര്‍മ്മിക്കുന്നത്. ലക്ഷ്മി വാര്യര്‍, ഗണേഷ് മേനോന്‍ എന്നിവരാണ് നിര്‍മ്മാതാക്കള്‍.

ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങളൊന്നും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. ടൈറ്റില്‍ പോസ്റ്റര്‍ മാത്രമാണ് പ്രഖ്യാപനത്തിന്റെ ഭാഗമായി പുറത്തിറക്കിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ വിവരങ്ങളും പുറത്തുവരും.

അതേസമയം, വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയമാണ് അവസാനമായി റിലീസ് ചെയ്ത ദര്‍ശനയുടെ ചിത്രം. ജനുവരി 21നാണ് ചിത്രം തിയേറ്ററില്‍ എത്തിയത്. പ്രണവ് മോഹന്‍ലാലാണ് നായകന്‍. കല്യാണി പ്രിയദര്‍ശനും പ്രധാന കഥാപാത്രമാണ്. വിശാഖ് സുബ്രഹ്‌മണ്യമാണ് ചിത്രം നിര്‍മ്മിച്ചത്.

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

SCROLL FOR NEXT